[slick_weather]
13
February 2019

സംവിധായകൻ വിനയനും നടൻ മോഹൻലാലും ഒരു സിനിമയിൽ ഒന്നിക്കുന്നു

കൊച്ചി:ഒടുവിൽ സംവിധായകൻ വിനയനും സൂപ്പർ താരം മോഹൻലാലും ഒരുമിക്കാൻ തീരുമാനിച്ചു .കുറച്ചുകാലമായി വിനയനും മോഹൻലാലും തമ്മിൽ അകൽച്ചയിലായിരുന്നു.മോഹൻ ലാലുമായി രൂപസാദൃശ്യമുള്ള മദൻ ലാൽ എന്ന വ്യക്തിയെ നായകനാക്കി സൂപ്പർ സ്റ്റാർ എന്ന ചിത്രം സം‌വിധാനം ചെയ്തുകൊണ്ടാണ് വിനയൻ മലയാള സിനിമാലോകത്തേക്ക് വന്നത്.മോഹൻ ലാലിനെ നായകനാക്കി വിനയൻ ചലച്ചിത്രങ്ങൾ ഒന്നും ചെയ്തിട്ടില്ലെങ്കിലും മമ്മൂട്ടി (ദാദാ സാഹിബ്, രാക്ഷസരാജാവ്), സുരേഷ് ഗോപി (ബ്ലാക്ക്‌ക്യാറ്റ്), ജയറാം (ദൈവത്തിന്റെ മകൻ), പൃഥ്വിരാജ് (സത്യം, വെള്ളിനക്ഷത്രം), ദിലീപ് (വാർ & ലവ്), കലാഭവൻ മണി (വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ) എന്നീ മറ്റ് മുൻനിര നടന്മാർ വിനയൻ ചിത്രങ്ങളിലെ നായകന്മാരായിട്ടുണ്ട്.ജയസൂര്യ (ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ), മണിക്കുട്ടൻ (ബോയ് ഫ്രണ്ട്) എന്നീ നടന്മാർ വിനയന്റെ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് കടന്ന് വന്നത്.

2005-ൽ അത്ഭുത ദ്വീപ് എന്ന പേരിൽ 300 കുള്ളന്മാരെ വച്ച് ഒരു സിനിമയെടുത്തിരുന്നു. ഈ ചിത്രത്തിൽ നായകനായ രണ്ട് അടി മാത്രം ഉയരമുള്ള അജയ് കുമാർ (ഗിന്നസ് പക്രു) ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ നായകനായി ഗിന്നസ് പുസ്തകത്തിലും ലിംക ബുക്ക് ഓഫ് റെക്കോർഡുകളിലും സ്ഥാനം നേടി[അവലംബം ആവശ്യമാണ്]. ഈ സിനിമ പിന്നീട് തമിഴിലും വിനയൻ പുനർനിർമ്മിക്കുകയുണ്ടായി. അജയൻ തന്നെയായിരുന്നു ഈ ചിത്രത്തിലേയും നായകൻ. വിനയന്റെ തന്നെ ഊമപ്പെണ്ണിന് ഉരിയാടാപയ്യൻ എന്ന ചിത്രവും വിനയൻ തമിഴിൽ പുനർനിർമ്മിച്ചിരുന്നു. വിനയൻ സംവിധാനം ചെയ്ത ആകാശഗംഗ എന്ന യക്ഷിച്ചിത്രം മലയാളത്തിലെ മികച്ച ഹൊറർ സിനിമകളിലൊന്നാണ്.

ഫിലിം തൊഴിലാളികളുടെ സംഘടനയായ മാക്‌ടയുടെ പ്രസിഡന്റ് ആയിരുന്നിട്ടുണ്ട് വിനയൻ. ആ സമയത്ത് മറ്റ് അംഗങ്ങളുമായി ഉണ്ടായ അഭിപ്രായവ്യത്യാസം കാരണം ഈ സംഘടന പിളരുകയും പിരിഞ്ഞുപോയവർ മറ്റൊരു സംഘടന ഉണ്ടാക്കുകയും ചെയ്തു. വിനയൻ പിന്നീട് മാക്‌ട പ്രസിഡന്റ് സ്ഥാനം രാജി വച്ചു.

വിനയനും മോഹൻലാലും ഒരുമിച്ചുള്ള സിനിമ ഉടനെ ഉണ്ടാവുമെന്ന സൂചന നൽകി വിനയൻ ഫേസ് ബുക്കിൽ ഇത് സംബന്ധിച്ച് പോസ്റ്റ് ചെയ്തിരുന്നു.വിനയന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം താഴെ:
“ഇന്നു രാവിലെ ശ്രീ മോഹൻലാലുമായി കുറേ നേരം സംസാരിച്ചിരുന്നു..
വളരെ പോസിറ്റീവായ ഒരു ചർച്ചയായിരുന്നു അത്..
ശ്രീ മോഹൻലാലും ഞാനും ചേർന്ന ഒരു സിനിമ ഉണ്ടാകാൻ പോകുന്നു എന്ന സന്തോഷകരമായ വാർത്ത സഹൃദയരായ എല്ലാ സിനിമാ സ്നേഹികളെയും എൻെറ പ്രിയ സുഹൃത്തുക്കളെയും.. സ്നേഹപുർവ്വം അറിയിച്ചു കൊള്ളട്ടെ… കഥയേപ്പറ്റിയുള്ള അവസാന തീരുമാനം ആയിട്ടില്ല..
ഏതായാലും മാർച്ച് അവസാനവാരം ഷൂട്ടിംഗ് തുടങ്ങുന്ന എൻെറ പുതിയ ചിത്രത്തിനു ശേഷം ഈ ചിത്രത്തിന്റെ പേപ്പർ ജോലികൾ ആരംഭിക്കും..
വലിയ ക്യാൻവാസിൽ കഥ പറയുന്ന ബൃഹുത്തായ ഒരു ചിത്രമായിരിക്കും അത്.. ഏവരുടേയും സ്നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു…”
.