[slick_weather]
10
October 2018

സോണിയാഗാന്ധിയുടെ ലോകസഭാമണ്ഡലത്തിൽ തീവണ്ടി പാളം തെറ്റി 5 പേര്‍ മരിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശിലെ സോണിയാഗാന്ധിയുടെ ലോകസഭാമണ്ഡലമായ റായ്ബറേലിയില്‍ തീവണ്ടി പാളം തെറ്റി 5 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. റായ്ബറേലിയിലെ ഹര്‍ചന്ദ്പുര്‍ റെയില്‍വേ സ്റ്റേഷനു സമീപം ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം.

മാല്‍ഡയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് പോവുകയായിരുന്ന ന്യൂ ഫറാക്ക എക്‌സപ്രസ് ട്രെയിനാണ് പാളം തെറ്റിയത്. എഞ്ചിനും സമീപത്തെ അഞ്ച് കോച്ചുകളുമാണ് പാളം തെറ്റിയത്. ലക്‌നൗവില്‍ നിന്നും വാരാണസിയില്‍ നിന്നും ദുരന്തനിവാരണ സേനാംഗങ്ങള്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. നിസാരമായി പരിക്കേറ്റ രോഗികളെ സ്ഥലത്തുള്ള ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റവരെ വാരണാസിയിലെ ആശുപ്രത്രിയിലേക്കും മാറ്റി.

രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും അപകടത്തില്‍ പെട്ടവര്‍ക്ക് ചികിത്സ സൗകര്യമൊരുക്കാനും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.