[slick_weather]
01
September 2018

ഡൽഹിയിൽ വീണ്ടും പൊടിക്കാറ്റ് ശക്തമാകുന്നു

ന്യൂഡല്‍ഹി: ഡൽഹിയിൽ വീണ്ടും പൊടിക്കാറ്റ് ശക്തമാകുന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണി മുതല്‍ മണിക്കൂറില്‍ 70 കിലോമീറ്ററിൽ കൂടുതല്‍ വേഗതയിലാണ് പൊടിക്കാറ്റ് വീശിയടിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച മുതല്‍ തുടരുന്ന പൊടിക്കാറ്റിലും, ഇടിമിന്നലിലും പെട്ട് 80 പേരാണ് അഞ്ച് സംസ്ഥാനങ്ങളില്‍ മരിച്ചത്. ഉത്തര്‍പ്രദേശില്‍ മാത്രം 51 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വാഹനങ്ങള്‍ക്ക് മുകളില്‍ മരം വീഴുകയും, കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു. വ്യാപക നാശ നഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.