[slick_weather]
24
August 2017

2016 ൽ ഇന്ത്യയിൽ 98 കടുവകൾ കൊല്ലപ്പെട്ടു

ജെൽവി

ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ വെബ് സൈറ്റിലാണ് 2016 ജനുവരി 2 മുതൽ ഡിസംബർ 28 വരെയുള്ള കാലയളവിൽ 98 കടുവകൾകൊല്ലപ്പെട്ടതായി രേഖപെടുത്തിയിട്ടുള്ളത്.കേരളത്തിൽ മുന്ന് കടുവകൾ ഈ കാലയളവിൽകൊല്ലപ്പെട്ടു.

നിലബുർ തെക്ക്,വയനാട് ,അച്ചൻകോവിൽ എന്നിവിടങ്ങളിലാണ് അത്.എന്നാൽ മരണകാരണം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല.സ്വാഭാവിക മരണം,വൈദ്യുതാഘാതം,മുങ്ങി മരണം,വാഹനാപകടം,വേട്ടയാടൽ,വിഷബാധ, നാട്ടിലിറങ്ങി ജനങ്ങൾ പിടിക്കുമ്പോൾ പറ്റുന്ന പരിക്കുകൾ ഉൾപ്പെടെ വിവിധ കാരണങ്ങളാണ് മരണപ്പെടാൻ ഇടയാക്കിയതെന്നാണ് റിപ്പോർട്ട് .

ഇതിൽ ഏറ്റവും കൂടുതൽ മരണം രേഖപ്പെടുത്തിയിരിക്കുന്നത് മധ്യപ്രദേശിൽ നിന്നാണ്,30 എണ്ണം.കർണാടക 15 മഹാരാഷ്ട്ര 14 തമിഴ്നാട് 7 ഉത്തർപ്രദേശ് 3 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള കടുവകളുടെ മരണം..ഇതിൽ 18 എണ്ണം സ്വാഭാവിക മരണമാണ്.2017 ജനുവരി 3 ന് കർണാടകയിലെ നഹാർഹോളയിൽ ഒരു കടുവ മരണപെട്ടതായും റിപ്പോർട്ട് പറയുന്നു.
(അവലംബം http://www.tigernet.nic.in/alluser/Statistics)