[slick_weather]
14
December 2018

വിഴിഞ്ഞത്ത് അഞ്ചടിയോളം നീളംവരുന്ന ഡോൾഫിനെ ചത്തനിലയിൽ കണ്ടെത്തി

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഡോൾഫിനെ ചത്തനിലയിൽ കണ്ടെത്തി. അഞ്ചടിയോളം നീളംവരുന്ന ഡോൾഫിനാണ് ഹാർബറിനു സമീപം ചത്ത നിലയിൽ കണ്ടത്. വ്യാഴാഴ്ച ഉച്ചയോടെ മീൻപിടിക്കുന്നവർ അറിയച്ചതിനെത്തുടർന്ന് മറൈൻ എന്‍ഫോഴ്സ് എസ്ഐ ഷിബു രാജിന്‍റെ നേതൃത്വത്തിലെത്തിയ പൊലീസ് ഡോൾഫിന്‍റെ ജഡം വിഴിഞ്ഞം മൃഗാശുപത്രിയിലെത്തിച്ചു.

മറൈൻ എൻഫോഴ്സ് അറിയിച്ചതനുസരിച്ച് പരുത്തിപ്പള്ളി ഫോറസ്റ്റ് റെയ്ഞ്ചർ ടി.എസ് അഭിലാഷ് സ്ഥലത്തെത്തി. വെറ്ററിനറി സർജൻ എം.കെ അഭിലാഷ് ഡോൾഫിന്‍റെ പോസ്റ്റ്‌മോർട്ടം നടത്തി സാമ്പിൾ ശേഖരിച്ചു.