[slick_weather]
16
September 2018

ബുദ്ധ സന്യാസിമാര്‍ നടത്തുന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുമായി ദലൈ ലാമ.

ഹേഗ്:ബുദ്ധ സന്യാസിമാര്‍ നടത്തുന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുമായി ടിബറ്റന്‍ ആത്മീയ ആചാര്യന്‍ ദലൈ ലാമ. ബുദ്ധ സന്യാസിമാര്‍ നടത്തുന്ന ലൈംഗിക ചൂഷണത്തെക്കുറിച്ച് 1990കള്‍ മുതല്‍ തനിക്ക് അറിയാമായിരുന്നെന്ന് ഇത്തരം കാര്യങ്ങള്‍ പുതിയതല്ലെന്നും ദലൈ ലാമ പറഞ്ഞു.

വെള്ളിയാഴ്ച നെതര്‍ലന്‍ഡ്‌സില്‍ ലൈംഗിക ചൂഷണത്തിനിരയായവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഒരു ഡച്ച് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലാമ വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്. നേരത്തേ യൂറോപ്യന്‍ സന്ദര്‍ശനത്തിടെ ദലൈ ലാമയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ചൂഷണത്തിന് ഇരയായവര്‍ കത്ത് നല്‍കിയിരുന്നു.

ലൈംഗിക ചൂഷണം നടത്തുന്നവര്‍ ബുദ്ധന്റെ ഉപദേശങ്ങള്‍ പിന്തുടരുന്നില്ലെന്നും മതനേതാക്കള്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ലാമ കൂട്ടിച്ചേര്‍ത്തു.