വയനാട്ടിലെ തോട്ട ഭൂമിയില്‍ നിന്നും ലക്ഷങ്ങള്‍ വിലയുള്ള ഈട്ടിമരങ്ങള്‍ മുറിച്ചു കടത്തുന്നതായി പരാതി

കൽപ്പറ്റ:പ്ലാന്റേഷന്‍ നിയമങ്ങള്‍ അട്ടിമറിച്ച് വയനാട്ടിലെ തോട്ട ഭൂമിയില്‍ നിന്നും ലക്ഷങ്ങള്‍ വിലയുള്ള ഈട്ടിമരങ്ങള്‍ മുറിച്ചു കടത്തുന്നതായി പരാതി കല്‍പ്പറ്റയിലെ എല്‍സ്റ്റന്‍ എസ്റ്റേറ്റിലാണ് വനംവകുപ്പിന്റെ ഒത്താശയോടെയുള്ള അനധിക്യതമരംമുറി നടക്കുന്നത്.പ്ലാന്റേഷന്‍ നിയമപ്രകാരം തോട്ടങ്ങളില്‍ നിന്നും മരം മുറിക്കുന്നതിനു നിയന്ത്രണങ്ങള്‍ നിലവിലുണ്ട്..എന്നാല്‍ ഇത്തരം നിയമങ്ങളെല്ലാം അട്ടിമറിച്ചാണ് ലക്ഷങ്ങള്‍ വിലയുള്ള ഈട്ടിമരങ്ങള്‍ മുറിക്കുന്നതെന്നാണ് ആരോപണം
മാനേജ്‌മെന്റിന്റെ അനാസ്ഥയെ തുടര്‍ന്ന് നഷ്ടത്തിലായ തോട്ടത്തില്‍ അവശേഷിക്കുന്ന സമ്പത്തുകൂടി ഇല്ലാതാക്കാനുള്ള മാനേജ്‌മെന്റ് നീക്കത്തിനെതിരെ തൊഴിലാളികളും പ്രതിഷേധത്തിലാണ്.മൂന്ന് മാസത്തിലൊരിക്കലാണ് തൊഴിലാളികള്‍ക്ക് ശബളം ലഭിക്കുന്നത്. ജോലിയില്‍ നിന്നും പിരിഞ്ഞ107 തൊഴിലാളികള്‍ക്ക് സര്‍വീസ് ആനുകുല്യങ്ങളും നല്‍ക്കാനുണ്ട്. തൊഴിലാളി പ്രതിഷേധം ഭയന്ന് മരങ്ങളെല്ലാം മുറിച്ചു കടത്തി തോട്ടം അടച്ചിടാനുള്ള നീക്കമെന്നാണ് തൊഴിലാളികളുടെ ആരോപണം.

നിയമ ലംഘനം ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ മുറിച്ചമരങ്ങളുടെ വേരുകള്‍ മുഴുവന്‍ മണ്ണിട്ട് മൂടിയ നിലയിലാണ്. കണ്‍മുന്നിലെ നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ടിട്ടും റവന്യു, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അനധികൃതമായി നടക്കുന്നമരം മുറിക്കെതിരെ നടപടി സ്വീകരിക്കാനും തയ്യറാക്കുന്നില്ല