[slick_weather]
08
January 2019

സിപിഎം സ്വാഗതം ചെയ്ത ബിജെപിയുടെ സാമ്പത്തികസംവരണബില്ലിനെതിരെ വിഎസ് രംഗത്ത്

തിരുവനന്തപുരം: സാമ്പത്തികസംവരണബില്ലിനെതിരെ ഭരണപരിഷ്കാരകമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ. കേന്ദ്രസർക്കാരിന്‍റെ സാമ്പത്തികസംവരണബില്ല് പാസ്സാക്കരുതെന്ന് അച്യുതാനന്ദൻ ആവശ്യപ്പെട്ടു. ബില്ലിൻമേൽ രാജ്യവ്യാപകചർച്ച ആവശ്യമാണ്.

ബില്ല് നടപ്പാക്കുന്നതിന് പിന്നിൽ ബിജെപിയുടെ വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്നും അച്യുതാനന്ദൻ പറഞ്ഞു. സിപിഎം പാർട്ടി കോൺഗ്രസിന്‍റെ പ്രഖ്യാപിത നിലപാടിനെയാണ് വി എസ് തള്ളിപ്പറഞ്ഞിരിക്കുന്നത്. സാമ്പത്തിക സംവരണ നീക്കത്തെ ഇന്നലെ സിപിഎം സ്വാഗതം ചെയ്തിരുന്നു. പിന്നാക്കവിഭാഗങ്ങളുടെ സംവരണാംശം കുറയ്ക്കാതെ സാമ്പത്തികസംവരണം നടപ്പാക്കുന്നത് അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പാർട്ടിയുടെ പ്രഖ്യാപിത നയത്തെ തള്ളിപ്പറഞ്ഞ് വിഎസ് നിലപാട് വ്യക്തമാക്കുന്നത്.