[slick_weather]
25
April 2018

വരാപ്പുഴ കസ്റ്റഡി മരണത്തിൽ ഇന്ന് കൂടുതൽ പേരെ ചോദ്യം ചെയ്യും

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തിൽ ഇന്ന് കൂടുതൽ പേരെ ചോദ്യം ചെയ്യും. ഐജി ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുക. സിഐ, എസ് ഐ എന്നിവരിൽ നിന്ന് മൊഴിയെടുക്കും.

അതിനിടെ, ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തിൽ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധം ശക്തമാവുകയാണ്. ശ്രീജിത്തിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ നടത്തുന്ന 24 മണിക്കൂർ ഉപവാസം ഇന്ന് കൊച്ചിയിൽ ആരംഭിക്കും.ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉപവാസം ഉദ്ഘാടനം ചെയ്യും.