[slick_weather]
14
January 2019

കോൺഗ്രസ് എംഎൽഎമാർ ബിജെപി വലയില്ലെന്ന് കോൺഗ്രസ് നേതാവ്

ബംഗളൂരൂ : കോൺഗ്രസ് എംഎൽഎമാർ ബിജെപി വലയില്ലെന്ന് കോൺഗ്രസ് നേതാവ് .കോൺഗ്രസിന്‍റെ മൂന്ന് എംഎൽഎമാരെ ബിജെപി മുംബൈയിൽ പാർപ്പിച്ചിരിക്കുന്നുവെന്ന ആരോപണവുമായി മന്ത്രി ഡി.കെ ശിവകുമാർ ആരോപിച്ചു. ഇവർക്കൊപ്പം ബിജെപി നേതാക്കളുമുണ്ട്. കോൺഗ്രസ്-ജെഡിഎസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി നടത്തുന്ന ഓപ്പറേഷൻ ലോട്ടസ് ശ്രമങ്ങൾ തെളിവു സഹിതം പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

മുംബൈയിലെ ഹോട്ടലിൽ ബിജെപി നേതാക്കളുടെ കൂടെയാണ് ഇവരെന്നും ശിവകുമാർ ആരോപിച്ചു. പുന:സംഘടനയിൽ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ജാർക്കിഹോളി, ബെള്ളാരിയിലെ എംഎൽഎമാരായ ആനന്ദ് സിങ്, ബി. നാഗേന്ദ്ര എന്നിവർ കോൺഗ്രസ് നേതൃത്വവുമായി അകലം പാലിക്കുന്നതിനിടെയാണ് ശിവകുമാറിന്‍റെ ആരോപണം. മുഖ്യമന്ത്രി കുമാരസ്വാമിക്ക് ബിജെപിയോട് മൃദുസമീപനമാണ്.

ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഗൂഢാലോചനകളെപ്പറ്റി കുമാരസ്വാമിക്ക് നന്നായറിയാം. അദ്ദേഹത്തോട് എംഎൽഎമാർ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ശിവകുമാർ പറഞ്ഞു. എന്നാൽ ആരോപണങ്ങൾ ബിജെപി നിഷേധിച്ചു.