[slick_weather]
14
March 2019

ഇനിയും കോണ്‍ഗ്രസില്‍ നിന്നും കൂടുതല്‍ നേതാക്കള്‍ ബിജെപിയില്‍ എത്തുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്.

ന്യുഡൽഹി : ഇനിയും കോണ്‍ഗ്രസില്‍ നിന്നും കൂടുതല്‍ നേതാക്കള്‍ ബിജെപിയില്‍ എത്തുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. സോണിയ ഗാന്ധിയുടെ അടുത്ത അനുയായിയും കോണ്‍ഗ്രസ് മുൻ വക്താവും കൂടിയായ ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെയാണ് രവിശങ്കര്‍ പ്രസാദിന്റെ അവകാശവാദം

കേരളത്തിലെ ജനങ്ങള്‍ ഒരുമാറ്റം ആഗ്രഹിക്കുന്നുണ്ട്. ഇനിയും നേതാക്കള്‍ ബിജെപിയിലേക്ക് എത്തുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.ഇതിനു മുമ്പ് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ അര്‍ജുന്‍ സിങ് ബിജെപിയില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ ഇത് ട്രെയിലര്‍ മാത്രമാണെന്നാണ് രവിശങ്കര്‍ പ്രസാദ് അറിയിച്ചത്.