[slick_weather]
11
January 2019

കോൺഗ്രസിനെ കൂട്ടാതെ ബിജെപിയെ പ്രതിരോധിക്കാനാകില്ലെന്ന് പ്രകാശ് കാരാട്ട്

ന്യൂഡൽഹി: കോൺഗ്രസുമായുള്ള തെരഞ്ഞെടുപ്പ് ബന്ധത്തെക്കുറിച്ചുള്ള നിലപാട് തിരുത്തി പ്രകാശ് കാരാട്ട്. കോൺഗ്രസിനെ കൂട്ടാതെ ബിജെപിയെ പ്രതിരോധിക്കാനാകില്ല. ബംഗാളിൽ ബിജെപിയും തൃണമൂൽ കോൺഗ്രസുമാണ് മുഖ്യശത്രുക്കൾ. കോൺഗ്രസുമായി സഖ്യമാകുന്ന കാര്യത്തിൽ ഇപ്പോൾ തീരുമാനം പ്രഖ്യാപിക്കാനാകില്ല.

കോൺഗ്രസുമായി ഒരു ബന്ധവും പാടില്ലെന്നും ബിജെപിയുടെയും കോൺഗ്രസിന്‍റെയും സാമ്പത്തികനയങ്ങളിൽ യാതൊരു മാറ്റവും ഇല്ലെന്നുമായിരുന്നു നേരത്തെ കാരാട്ടിന്‍റെ നിലപാട്.തെരഞ്ഞെടുപ്പിൽ‌ കോൺഗ്രസുമായി സഖ്യം ആകാമെന്ന സീതാറാം യെച്ചൂരിയുടെ റിപ്പോർട്ടിനെ കാരാട്ട് എതിർത്തിരുന്നു.