[slick_weather]
10
September 2018

കർണാടകയിൽ 33 കോൺഗ്രസ്സ് എംഎൽഎമാർ ബിജെപിയിലേക്ക് പോകാൻ സാധ്യത;45 കോൺഗ്രസ് എംഎൽഎമാർ മാത്രമാണ് നി​യ​മ​സ​ഭാ ക​ക്ഷി​യോ​ഗത്തിൽ പങ്കെടുക്കാൻ എത്തിയത്

ബംഗളൂരൂ:ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ കോ​ണ്‍​ഗ്ര​സ് വി​ളി​ച്ച നി​യ​മ​സ​ഭാ ക​ക്ഷി​യോ​ഗം വൈ​കു​ന്നു. എം​എ​ൽ​എ​മാ​രു​ടെ അ​സാ​ന്നി​ധ്യ​മാ​ണ് യോ​ഗം വൈ​കുന്നതിനു പിന്നിൽ.അതിനു കാരണം ചില എംഎൽഎ മാർ ബിജെപിയുമായി ധാരണയുണ്ടാക്കിയതുകൊണ്ടാണ് .ഇന്ന് രാ​വി​ലെ എ​ട്ടി​നാ​ണ് യോ​ഗം നി​ശ്ച​യി​ച്ചി​രു​ന്ന​ത്. മൊത്തം കോൺഗ്രസ് എംഎൽഎമാരുടെ എണ്ണം 78 ആണ് .അതിൽ 33 കോൺഗ്രസ്സ് എംഎൽഎമാർ ബിജെപിയിലേക്ക് പോകാൻ സാധ്യത .അങ്ങനെ സംഭവിച്ചാൽ 138 എംഎൽഎമാരുടെ പിന്തുണ ബിജെപിക്ക് ലഭിക്കും .നേരത്തെ ഒരു സ്വതന്ത്രൻ ബിജെപിക്ക് പിന്തുണ പ്രഖ്യാപിക്കുകയുണ്ടായി .ബിജെപിക്ക് ഇപ്പോൾ 104 എംഎൽഎമാരാണുള്ളത് .

കെ​പി​സി​സി ആ​സ്ഥാ​ന​ത്തെ യോ​ഗ​ത്തി​ലേ​ക്ക് 45 എം​എ​ൽ​എ​മാ​ർ മാ​ത്ര​മാ​ണ് ഇ​തു​വ​രെ എ​ത്തി​യ​തെ​ന്നാ​ണ് വി​വ​രം. വ​ട​ക്ക​ൻ മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള എം​എ​ൽ​എ​മാ​രാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്താ​ത്ത​ത്. ഇ​വ​ർ​ക്കാ​യി പ്ര​ത്യേ​ക വി​മാ​നം സ​ജീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. എ​ട്ട് എം​എ​ൽ​എ​മാ​ർ കെ​പി​സി​സി ആ​സ്ഥാ​ന​ത്തേ​ക്ക് പു​റ​പ്പെ​ട്ട​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

അ​തേ​സ​മ​യം എം​എ​ൽ​എ​മാ​രെ ബി​ജെ​പി പാ​ള​യ​ത്തി​ൽ എ​ത്തി​ക്കാ​ൻ നീ​ക്കം ന​ട​ന്ന​താ​യി കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചി​രു​ന്നു. എം​എ​ൽ​എ​മാ​ർ​ക്ക് നൂ​റ് കോ​ടി രൂ​പ വാ​ഗ്ദാ​നം ചെ​യ്ത​താ​യും ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു.