[slick_weather]
03
December 2018

സംസ്ഥാനത്ത് ആദ്യമായി കോംഗോ പനി;മലപ്പുറം സ്വദേശി ആശുപത്രിയിൽ

തൃശൂർ : സംസ്ഥാനത്ത് ആദ്യമായി കോംഗോ പനി റിപ്പോർട്ട് ചെയ്തു.വിദേശത്ത് നിന്നെത്തിയ മലപ്പുറം സ്വദേശിയാണ് രോഗം ബാധിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്.
കഴിഞ്ഞ 27 ന് നാട്ടിലെത്തിയ ഇയാൾ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടുകയായിരുന്നു.

രോഗം ബാധിച്ച മൃഗങ്ങളിലെ ചെള്ളുകൾ വഴിയാണ് മനുഷ്യരിലേയ്ക്ക് ഇത് പകരുന്നത്.നെയ്റോ വൈറസുകളാണ് രോഗത്തിനിടയാക്കുന്നത്.പനി ബാധിച്ചാല്‍ 40ശതമാനം വരെയാണ് മരണ നിരക്ക് .

രോഗം ബാധിച്ച ആളുടെ രക്തം , ശരീരസ്രവങ്ങള്‍ എന്നിവ വഴി മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും രോഗം പകരാം . പനി , മസിലുകള്‍ക്ക് കടുത്ത വേദന , നടുവേദന , തലവേദന , തൊണ്ടവേദന , വയറുവേദന , കണ്ണുകള്‍ക്കുണ്ടാകുന്ന അസ്വസ്ഥത തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍ .