[slick_weather]
28
June 2017

നോട്ടു പരിഷ്‌ക്കരണം പ്രമേയമാക്കി തത്സമയം ഒരു സിനിമ

ജയന്‍ കോന്നി
പത്തനംതിട്ടയില്‍ സമകാലീക വിഷയത്തെ ആസ്പദമാക്കി ഒറ്റ ദിവസം കൊണ്ട് ഒരു സിനിമ പൂര്‍ത്തിയായി . സമകാലിക പ്രശ്നം തിരശീലയിൽ എത്തിച്ചതിന്‍റെ നിറവിലാണ് സംഘാടകരും നാട്ടുകാരും അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും . കഥയും ചിത്രീകരണവും പ്രൊഡക്‌ഷനും പ്രദർശനവും ഒരു പകലുകൊണ്ട് പൂർത്തിയാക്കി തത്സമയ സിനിമയെടുത്ത് ശ്രദ്ധേയമാവുകയാണ്പത്തനംതിട്ട .

 

അടൂര്‍ പറക്കോട് ഗവ. എൽപി സ്കൂളിൽ നടന്ന കൊച്ചുകുട്ടികൾക്കായുള്ള കിളിക്കൂട്ടം ക്യാംപ്നോട്ടുപരിഷ്കരണം പ്രമേയമായി വരുന്ന ആദ്യ ഹ്രസ്വ സിനിമ എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഗ്രാമ വാസികളില്‍ നോട്ട് മാറ്റമുണ്ടാക്കിയ ദുരിതങ്ങൾ ലളിതമായി അവതരിപ്പിക്കുകയാണ് . ക്യാംപിലെ കുട്ടികളാണ് സിനിമയിലെ കഥാപാത്രങ്ങളായത്. നാടകപ്രവർത്തകനായ മനോജ് സുനിയുടേതാണ് രചന. ആർ. സതീഷാണ് ചിത്രത്തിന്റെ സംവിധാനവും എഡിറ്റിങും നിർവഹിച്ചത്.ശ്രീനാഥ് ചാരുംമൂടാണ് ഛായാഗ്രാഹകൻ. അരവിന്ദ്, സനൽ എന്നീ കുട്ടികളാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്…