[slick_weather]
14
February 2019

യുപി മുഖ്യമന്ത്രി ഇന്നു ഉച്ചക്ക് പത്തനംതിട്ടയിൽ

പത്തനംതിട്ട : സംസ്ഥാനത്തെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ ഒരുക്കങ്ങൾ സജീവമാക്കുന്നതിനായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് പത്തനംതിട്ടയിൽ എത്തും. ഉച്ചയ്ക്ക് പാർട്ടി ശക്തി കേന്ദ്ര ഇൻ ചാർജ് മാരുടെ യോഗത്തിൽ യോഗി പങ്കെടുക്കും.

വൈകിട്ട് സംഘടിപ്പിച്ചിരിക്കുന്ന പൊതു സമ്മേളനവും യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട ലോക്സഭാ മണ്ഡലം ബൂത്ത് പ്രവർത്തക കൺവെൻഷൻ യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും. പാർട്ടി സംസ്ഥാന നേതാക്കൾ പൊതു സമ്മേളനത്തിൽ പങ്കെടുക്കും. 25000ത്തിൽ അധികം പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ പ്രചാരണ പരിപാടിയ്ക്ക് തുടക്കമിടനാണ് യോഗിയുടെ വരവ്. കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങളെ നാലുവീതമുള്ള അഞ്ച് ക്ലസ്റ്ററുകളായി തിരിച്ച് തെരഞ്ഞെടുപ്പ് പ്രചരണം നടത്താനാണ് ബിജെപിയുടെ പദ്ധതി. ശബരിമല യുവതീ വിഷയം സജീവമായ പത്തനംതിട്ട ജില്ലയിലേക്ക് യോഗി ആദിത്യനാഥിനെ എത്തിച്ച് പാർട്ടി പ്രവർത്തകരുടെ ആവേശം ഉയർ‌ത്തുകയാണ് ലക്ഷ്യം.

കൊല്ലം, ആറ്റിങ്ങൽ, തിരുവനന്തപുരം, പത്തനംതിട്ട പാർലമെൻറ് മണ്ഡലങ്ങളിൽ നിന്നുള്ള ശക്തികേന്ദ്ര ഇൻചാർജ് മാരുടെ യോഗം ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് കുമ്പഴയിൽ നടക്കുന്നത്. വരും ദിവസങ്ങളിലും ബിജെപിയുടെ പ്രമുഖ നേതാക്കൾ കേരളത്തിലെത്തും