[slick_weather]
03
September 2018

കേരളത്തിലെ എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.

കോഴിക്കോട്: സംസ്ഥാനത്തെ എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. പരാതിയുമായി സ്‌റ്റേഷനിലെത്തുന്നവര്‍ക്കു രസീത് നല്‍കണമെന്നും കമ്മിഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് ഉത്തരവിട്ടു.

പല പൊലീസ് സ്‌റ്റേഷനുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടില്ല . ഇതു പരാതിക്കാര്‍ക്കു നീതി ലഭിക്കാത്ത സാഹചര്യമുണ്ടാക്കുന്നു. സാധാരണക്കാരും പാവപ്പെട്ടവരും നിരപരാധികളുമാണു പൊലീസിന്‍റെ അധികാര ദുര്‍വിനിയോഗത്തിന് ഇരയാകുന്നത്. നിക്ഷിപ്ത താല്‍പ്പര്യങ്ങളുടെ പേരില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്തു പരാതിയുമായി ചെല്ലുന്നവരെ പ്രതിയാക്കുന്ന സംഭവവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

പോലീസുദ്യോഗസ്ഥര്‍ക്കെതിരായ പരാതികള്‍ കമ്മിഷന്‍റെ പരിഗണനയ്ക്കു വരുമ്പോള്‍ തെളിവുകളുടെ അഭാവത്തില്‍ തുടര്‍നടപടികള്‍ക്കു കഴിയുന്നില്ലെന്നും പി മോഹനദാസ് ഉത്തരവില്‍ നിരീക്ഷിച്ചു. പരാതിയുമായി ചെല്ലുന്നവര്‍ക്കു രസീത് കൊടുത്തില്ലെങ്കിലും പരാതി നല്‍കിയ വിവരം സിസിടിവി ക്യാമറയില്‍നിന്നും ശേഖരിക്കാം. .