[slick_weather]
11
January 2019

നാഗേശ്വർ റാവു സിബിഐ താൽക്കാലിക ഡയറക്റ്ററായി ചുമതലയേറ്റു

ന്യൂഡൽഹി: നാഗേശ്വർ റാവു സിബിഐ താൽക്കാലിക ഡയറക്റ്ററായി ചുമതലയേറ്റു. അലോക് വർമയെ ഡയറക്റ്റർ സ്ഥാനത്തു നിന്നും പുറത്താക്കി വ്യാഴാഴ്ച തന്നെയാണ് നാഗേശ്വർ റാവുവിനേയും നിയമിച്ചത്.

പുതിയ സിബിഐ ഡയറക്റ്റായി പുതിയ ഒരാളെ നിയമിക്കുന്നതു വരെ നാഗേശ്വർ റാവു തന്നെ തുടരും. പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗേ, ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്ക് പകരം ജസ്റ്റിക് എ.കെ സിക്രി എന്നിവരടങ്ങിയ ഉന്നതധികാര സമിതിയാണ് അലോക് വർമയെ പുറത്താക്കിയത്.