[slick_weather]
22
May 2017

Kerala

ജേക്കബ് തോമസിൻ്റെ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിൻ്റെ ആത്മകഥയുടെ പ്രകാശന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുസ്തകത്തിനെതിരെ കെ.സി.ജോസഫ് എംഎഎല്‍എ കത്തുനല്‍കിയതിനെ തുടര്‍ന്നാണു തീരുമാനം. സര്‍വീസിലിരിക്കെ അനുമതിയില്ലാതെയാണ് ജേക്കബ് തോമസ് പുസ്തകം...more

പ്രതിപക്ഷനേതാവിൻ്റെ വാര്‍ത്താസമ്മേളനം നിരീക്ഷിക്കാന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം: പ്രതിപക്ഷനേതാവിൻ്റെ വാര്‍ത്താസമ്മേളനം നിരീക്ഷിക്കാന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ വാര്‍ത്താസമ്മേളനം നിരീക്ഷിക്കാനാണ് രണ്ട് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെത്തിയത്.11 മണിക്ക് തുടങ്ങി ഒരുമണിക്കൂറോളം നീണ്ട പത്രസമ്മേളനം അവസാനിക്കാറായപ്പോള്‍ ലേഖകര്‍ക്ക് പത്രക്കുറിപ്പ്...more

ഗംഗേശാനന്ദ തീര്‍ഥപാദയെ മെഡിക്കല്‍ കോളജിലെ പ്രത്യേക സെല്ലിലേക്ക് മാറ്റി

തിരുവനന്തപുരം: ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ച ഗംഗേശാനന്ദ തീര്‍ഥപാദ(ശ്രീഹരി-54)യെ മെഡിക്കല്‍ കോളജിലെ പ്രത്യേക സെല്ലിലേക്ക് മാറ്റി.സ്ഥിതി മെച്ചപ്പെടുമ്പോള്‍ ജയിലിലേക്ക് കൊണ്ടുപോകും.തുടര്‍ന്ന് പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും.അടുത്തമാസം മൂന്നുവരെ പ്രതിയെ റിമാന്‍ഡ് ചെയ്തതിന് പിന്നാലെയാണ്...more

ഏറ്റവും കൂടുതല്‍ അവധിയെടുക്കുന്നത് ഐഎഎസുകാർ:ജി സുധാകരന്‍

ഉദ്യോഗസ്ഥരില്‍ ഏറ്റവും കൂടുതല്‍ അവധിയെടുക്കുന്നത് ഐഎഎസുകാരാണെന്ന് മന്ത്രി ജി സുധാകരന്‍. ഇവരെപ്പോള്‍ അവധിയെടുക്കുമെന്ന് ദൈവം തമ്പുരാന് പോലും അറിയാന്‍ സാധിക്കില്ല.പഠിക്കാനെന്ന് പറഞ്ഞ് അവധിയെടുത്ത് അമേരിക്കയിലൊക്കെ പോക്കാണ്.വെറുതെ പോകുകയാണ്. വിദേശത്ത് പോയി പഠിച്ചതിൻ്റെ ഗുണമൊന്നും...more

സി.കെ വിനീതിനെ പിരിച്ച് വിട്ടതിനെതിരെ മുഖ്യമന്ത്രി രംഗത്ത്

തിരുവനന്തപുരം: കേരള ഫുട്‌ബോള്‍ താരം സി.കെ വിനീതിനെ പിരിച്ച് വിട്ടതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാര്‍ തിരുത്തിയില്ലെങ്കില്‍ വിനീതിന് ജോലി നല്‍കാന്‍ തയാറാണെന്നും പിണറായി പറഞ്ഞു. കായിക താരങ്ങളുടെ മനോവീര്യം കെടുത്തുന്ന നടപടിയാണ്...more

സ്വാമിയുടെ ലിംഗ ഛേദനം;നിയമം കൈയിലെടുക്കുന്നതിന് പകരം പൊലീസിനെ സമീപിക്കുകയായിരുന്നു പെണ്‍കുട്ടിക്ക് അഭികാമ്യമെന്ന് ശശി തരൂർ

തിരുവനന്തപുരം: ലൈംഗികാതിക്രമത്തിന് ശ്രമിച്ച സ്വാമിയുടെ ലിംഗം ഛേദിക്കുന്നതിന് പകരം പെണ്‍കുട്ടിക്ക് പൊലീസിനെ സമീപിക്കാമായിരുന്നെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. വേഗത്തിലുള്ള ഇത്തരം നീതി നടപ്പാക്കലില്‍ സന്തോഷം തോന്നുമെങ്കിലും നിയമം കൈയിലെടുക്കുന്നതിന് പകരം പൊലീസിനെ...more

പൊലീസ് ആസ്ഥാനത്ത് സെന്‍കുമാര്‍ നടപ്പാക്കിയ വിവാദ സ്ഥലംമാറ്റ ഉത്തരവുകള്‍ സര്‍ക്കാര്‍ മരവിപ്പിച്ചു

തിരുവനന്തപുരം: ഡിജിപി ടി.പി.സെന്‍കുമാര്‍ പൊലീസ് ആസ്ഥാനത്ത് നടപ്പാക്കിയ വിവാദ സ്ഥലംമാറ്റ ഉത്തരവുകള്‍ സര്‍ക്കാര്‍ മരവിപ്പിച്ചു. സര്‍ക്കാരുമായി നേരിട്ടുള്ള പോരാട്ടത്തിനില്ലെന്ന് പറഞ്ഞതിന് പിന്നാലെ ആദ്യ ഉത്തരവില്‍ മാറ്റി നിയമിച്ച രണ്ടു ജൂനിയര്‍ സൂപ്രണ്ടുമാരെ ഇന്നലെ...more

സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമൻ്റെ നിര്‍ദേശങ്ങള്‍ പാലിക്കാതിരുന്ന പൊലീസുകാര്‍ക്ക് ഇടുക്കി ജില്ലാ കലക്ടറുടെ സമന്‍സ്

മൂന്നാര്‍: കയ്യേറ്റം ഒഴിപ്പിക്കാനെത്തിയപ്പോള്‍ ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമൻ്റെ നിര്‍ദേശങ്ങള്‍ പാലിക്കാതിരുന്ന പൊലീസുകാര്‍ക്ക് ഇടുക്കി ജില്ലാ കലക്ടറുടെ സമന്‍സ്. ദേവികുളം എസ്‌ഐമാരായ സി.ജെ.ജോണ്‍സണും പുണ്യദാസിനുമെതിരെയാണ് നടപടി.റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞതിന് സബ് കലക്ടര്‍...more

പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പെണ്‍കുട്ടിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പെണ്‍കുട്ടിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പെണ്‍കുട്ടിയുടേത് ധീരമായ നടപടിയാണെന്ന് സര്‍ക്കാരിൻ്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തില്‍ ശക്തമായ...more

കൊച്ചി മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നിര്‍വഹിക്കുമെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍: കൊച്ചി മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നിര്‍വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. മെട്രോയുടെ ഉദ്ഘാടനതീയതി സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെട്രോ ഉദ്ഘാടനത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രിയെയാണ് ക്ഷണിച്ചത്. പ്രധാനമന്ത്രി...more