[slick_weather]
27
May 2018

ജമാൽ കൊച്ചങ്ങാടിയുടെ ഇതെന്റെ കൊച്ചി എന്ന പുസ്തകം പ്രകാശനംചെയ്തു

കൊച്ചി:ജമാൽ കൊച്ചങ്ങാടി യുടെ ഇരുപത്തിയഞ്ചാമത് പുസ്തകമായ ഇതെന്റെ കൊച്ചി യുടെ പ്രകാശനം ഡോ. സെബാസ്റ്റ്യൻ പോൾ കെ.എ. മുഹമ്മദ് അഷറഫിന് നൽകി നിർവഹിച്ചു .അരനൂറ്റാണ്ടിലേറെക്കാലമായി കേരളത്തിലെ പത്രപ്രവർത്തന സാംസ്ക്കാരിക മേഖലകളിൽ കർമനിരതനായി തുടരുന്ന എഴുത്തുകാരനാണ് ജമാൽ കൊച്ചങ്ങാടി .നാലു പതിറ്റാണ്ടുകളായി കോഴിക്കോട് താമസിക്കുന്ന ഈ എഴുത്തുകാരൻ താൻ ജനിച്ചു വളർന്ന തുറമുഖ നഗരത്തോടുള്ള പ്രണയ വ്യാഖ്യാനമാണ് ഈ പുസ്തകം .ഈ പുസ്തകം ഒരു കൊച്ചിക്കാരനെയാണ് നിങ്ങൾ തൊടുന്നത് .ഇതൊരു അക്കാദമിക് രചനയല്ല .വ്യക്തിനിഷ്ഠമായി എഴുതപ്പെട്ട സമീപഭൂതകൾ ചരിത്രവും പുരാവൃത്തവും ഓർമ്മളുമാണ് ഈ പുസ്തകത്തിൽ .തൃശൂർ ബാംബു ബുക്‌സാണ് പ്രസാധകർ .ചടങ്ങിൽ എം എ അബൂബക്കർ പുസ്തകത്തെ പരിചയപ്പെടുത്തി .മുൻ പിഎസ്‌സി ചെയർമാൻ ഡോ കെ എസ് രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി .