[slick_weather]
27
May 2018

‘ഉണര്‍വ്വിലേക്ക് ഒരു ഉയര്‍ച്ച’ പ്രകാശനം ചെയ്തു

സന്നിധാനം ;ശബരിമല ക്ഷേത്രത്തെക്കുറിച്ച് ‘ദി ഹിന്ദു’ ദിനപത്രം പ്രസിദ്ധീകരിച്ച പുസ്തകം’ ഉണര്‍വ്വിലേയ്ക്ക് ഒരു ഉയര്‍ച്ച ‘(Ascent to Awakening) ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. ശബരിമല ക്ഷേത്രത്തെക്കുറിച്ച് വിശദമായി പ്രതിപാദിയ്ക്കുന്ന പുസ്തകമാണിത്.

 

ദേവസ്വം ബോര്‍ഡ് മെമ്പര്‍ അജയ് തറയില്‍, ദേവസ്വം കമ്മീഷണര്‍ രാമരാജ പ്രേമപ്രസാദ്, മുന്‍ ചീഫ് സെക്ര’ട്ടറി കെ.ജയകുമാര്‍, ഐ.ഒ.സി ചീഫ് മാനേജര്‍ വി.എം.ഹരികുമാര്‍, ഐ.ഒ.സി ഡെപ്യൂ’ട്ടി ജനറല്‍ മാനേജര്‍ വി.ഗോപാലകൃഷ്ണന്‍, ദി ഹിന്ദു അസോസിയേറ്റ് എഡിറ്റര്‍ സി.ഗൗരിദാസന്‍ നായര്‍, ദി ഹിന്ദു ജനറല്‍ മാനേജര്‍ കെ.കെ.ജോഷി, രാധാകൃഷ്ണന്‍ കുറ്റൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.