[slick_weather]
14
September 2018

കേരള സംസ്ഥാന കയർ കോർപ്പറേഷൻ കിടക്കകൾ പകുതി വിലയ്ക്ക്

കോട്ടയം:പ്രളയ ബാധിതരായി കിടക്കകൾ നഷ്ടപ്പെട്ടവർക്ക് ആശ്വാസം പകർന്ന് കേരള സംസ്ഥാന കയർ കോർപ്പറേഷൻ.വില്പനവിലയുടെ പകുതി വിലയ്ക്കാണ് കയർ കോർപ്പറേഷൻ മികച്ച ഗുണനിലവാരമുള്ള മെത്തകൾ നൽകുന്നത്കോഴഞ്ചേരി ബസ് സ്റ്റാൻഡിനു സമീപം മാർക്കറ്റ് റോഡിലുള്ള മുളമൂട്ടിൽ ബിൽഡിങ്ങിൽ വച്ചാണ് കേരള സർക്കാർ ഉടമസ്ഥതയിലുള്ള കേരള സംസ്ഥാന കയർ കോർപ്പറേഷൻ മെത്തകളും കയറുല്പന്നങ്ങളും കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നത്.

ശനിയാഴ്ച രാവിലെ 10 മണിക്ക് ശ്രിമതി. വീണ ജോർജ് എം .എൽ. എ മുളമൂട്ടിൽ ബിൽഡിങ്ങിൽ വച്ച് കിടക്ക വിതരണം ഉത്ഘാടനം ചെയ്യും .കിടക്കകൾ വാങ്ങണമെന്നുള്ളവർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന്അധികൃതർ പറഞ്ഞു..ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂരിൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിലും, പാണ്ടനാട് പറമ്പത്തൂർ പടി ജംഗ്ഷനിലെ മുല്ലശ്ശേരി ഫാമിലി ഹാളിലും ബഡുകളും, കയർ മാറ്റുകളും വിതരണം ചെയ്യുന്നുണ്ട്

കുട്ടനാട്ടുകാർക്ക് രാമങ്കരി SNDP ആഡിറ്റോറിയത്തിൽ നിന്നും, പുളിങ്കുന്ന് വടക്കെ അങ്ങാടി സഹകരണ ബാങ്ക്, കരുമാടി സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ നിന്നും ബഡുകൾ വാങ്ങുന്നതിനുള്ള സൗകര്യമുണ്ട്എല്ലാ കേന്ദ്രങ്ങളിലും രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണിവരെ ഉല്പന്നങ്ങൾ വാങ്ങുന്നതിനുള്ള സൗകര്യമുണ്ട്