[slick_weather]
18
November 2017

എസ്.കെ. പൊറ്റക്കാട് എഴുതിയ ബാലി ദ്വീപ് ഇപ്പോൾ അഗ്നിപർവത സ്ഫോടനത്തിന്റെ ഭീഷണിയിൽ

ഡെൻപസർ :സഞ്ചാരികളുടെ പറുദീസയായ ബാലിയിലെ അഗ്നിപർവ്വത സ്ഫോടനങ്ങളെ ഭയന്ന് സഞ്ചാരികൾ ബലിയിലേക്കുള്ള യാത്ര ഒഴിവാക്കുന്നു.അടുത്തിടെ 5000-ത്തിലധികം ട്രിപ്പുകളാണ് റദ്ദാക്കിയത് .ഏറ്റു സമയത്തും അഗ്നി പർവതം പൊട്ടാമെന്നതിനാൽ നാട്ടുകാർ പോലും ഇവിടെ നിന്നും പലായനം ചെയ്തു കഴിഞ്ഞു

 

അഗ്നി പർവത സ്‌ഫോടനത്തിനു മുമ്പ് പുക ഏത് നിമിഷവും എത്തുമെന്ന് ഭയപ്പെടുന്ന സന്ദർശകർ ബാലിയിലേക്കുള്ള യാത്രകൾ റദ്ദാക്കുകയാണ് .ടൂറിസത്തെ ആശ്രയിക്കുന്ന ബാലി ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് .മൗണ്ട് അഗ്ലുഗ് അഗ്നിപർവ്വതമാണ് ഭീഷണിയുമായി നിൽക്കുന്നത് .

ഇന്തോനേഷ്യയിലെ ഒരു പ്രവിശ്യയായ ദ്വീപ സമൂഹമാണ് ബാലി. പടിഞ്ഞാറ് ജാവയ്ക്കും, കിഴക്ക് ലോംബോക്കിനും ഇടയിലായി ലെസ്സർ സന്റ ദ്വീപ സമൂഹങ്ങൾക്ക് പടിഞ്ഞാറ്റേ കോണിലായാണ് ബാലി ദ്വീപിന്റെ സ്ഥാനം. ഇന്തോനേഷ്യയിലെ 33 പ്രവിശ്യകളിലൊന്നായ ബാലിയുടെ തലസ്ഥാനം ദ്വീപിന്റെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ‘ഡെൻപസാർ’ ആണ്. ബാലിയെക്കൂടാതെ ചുറ്റിനുമുള്ള ചില ചെറിയ ദ്വീപുകളും ഈ പ്രവിശ്യയിലുൾപ്പെടുന്നു.

 

 

2010മാണ്ടിലെ കണക്കെടുപ്പ് പ്രകാരം ഈ ദ്വീപിലെ ജനസംഖ്യ 3,891,428 ആണ്. ഇന്തോനേഷ്യയിലെ ന്യൂനപക്ഷ വിഭാഗമായ ഹിന്ദുമത വിശ്വാസികളിൽ ഏറിയ പങ്കും ബാലിദ്വീപിൽ വസിക്കുന്നു. 2000മാണ്ടിലെ കണക്കെടുപ്പ് പ്രകാരം ദ്വീപ് നിവാസികളിൽ 92.29 ശതമാനത്തോളം ആളുകളും ബാലിനീസ് ഹിന്ദുമത വിശ്വാസികളാണ്. ബാക്കിയുള്ളവർ ഇസ്ലാംമത വിശ്വാസികളും. പാരമ്പര്യ കലകളാലും, ശില്പ ചാതുര്യത്താലും സമ്പന്നമായ ബാലി, രാജ്യത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. അടുത്തിടെയായി ബാലിയിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായിട്ടുണ്ട്. ‘സമാധാനത്തിന്റെ ദീപ്’,’ദൈവത്തിന്റെ ദ്വീപ്’,’ഹൈന്ദവ ദ്വീപ്’,’പ്രണയത്തിന്റെ ദ്വീപ്’ എന്നൊക്കെ ബാലിക്ക് വിളിപ്പേരുകളുണ്ട്. പ്രമുഖ സാഹിത്യകാരനായിരുന്ന എസ്.കെ. പൊറ്റക്കാട് എഴുതിയ ബാലി ദ്വീപ് എന്ന യാത്രാ വിവരണത്തിലൂടെയാണ് ഈ ദ്വീപിനെ കേരളീയരറിഞ്ഞ് തുടങ്ങിയത്.