[slick_weather]
21
October 2017

ബേക്കൽ കോട്ടയുടെ ആധുനിക ചരിത്രം

എഴുത്തും ചിത്രങ്ങളും:ഉണ്ണി കൃഷ്ണൻ പറവൂർ

ബേക്കൽ കോട്ടയുടെ ആധുനിക ചരിത്രം മൈസൂരിലെ രാജാവായിരുന്ന ഹൈദരലിയും മകൻ ടിപ്പു സുൽത്താനുമായി ബന്ധപ്പെട്ടുകിടക്കുന്നു. അധികാരത്തിന് വേണ്ടിയുള്ള പടയോട്ടങ്ങളുടെ ചരിത്രമാണ് എല്ലാ കോട്ടകളുടെയും ചരിത്രം . ടിപ്പുവിന്റെ പരാജയത്തിനു ശേഷം 1791-ൽ കോട്ട ഉൾപ്പെടുന്ന പ്രദേശം ബ്രിട്ടീഷ് അധീനതയിലായി . പിന്നീട് ഇത് ബ്രിട്ടീഷ് ഇന്ത്യയിലെ മലബാർ ജില്ലയുടെ ഭരണപരിധിയിലായി.

 

bakel2200

ചെങ്കല്ലുകൊണ്ട് നിർമ്മിച്ചിരിക്കുന്ന കോട്ട ഭൂരിഭാഗവും സമുദ്രത്താൽ ചുറ്റപ്പെട്ട് കിടക്കുന്നു . കടലിലേക്ക് തള്ളി നിൽകുന്ന കോട്ട തന്ത്ര പ്രദാനമായ നിരീക്ഷണ കേന്ദ്രമായിരുന്നു . സമുദ്രതീരത്ത് വൻ കോട്ട മതിലുണ്ട്, ഇതിൽ ഇടക്കിടെ കൊത്തളങ്ങൾ തീർത്ത് ശക്തിപ്പെടുത്തിയിരിക്കുന്നു. ഇവയ്ക്കു പുറമേ നിരീക്ഷണഗോപുരങ്ങൾ, ഭൂമിക്കടിയിലെ തുരങ്കങ്ങൾ എന്നിവയും കോട്ടയുടെ പ്രത്യേകതയാണ്.

 

bakel3300
കോട്ടയുടെ മദ്ധ്യത്തിലുള്ള ചെരിഞ്ഞ പ്രവേശനമാർഗ്ഗമുള്ള നിരീക്ഷണഗോപുരം 24 മീറ്റർ ചുറ്റളവും 9 മീറ്ററിലധികം ഉയരവുമുണ്ട് . ഇതിലേക്കുള്ള പ്രവേശനമാർഗ്ഗം, യുദ്ധോപകരണങ്ങൾ മുകളിലേക്കെത്തിക്കുന്നതിനായി ചെരിച്ചു പണിത്തിരിക്കുകയാണ് .

കോട്ട ഇന്ന് വടക്കേ മലബാറിലെ ഒരു സുപ്രധാന ടൂറിസം കേന്ദ്രമായി വികസിച്ചു കഴിഞ്ഞു . കടലിനെ വളരെ ഉയർന്ന തലത്തിൽ നിന്ന്‌ നോക്കികാണുവാൻ കഴിയുന്ന സ്ഥലമാണ് . പാറക്കെട്ടുകളാൽ ചുറ്റപ്പെട്ട കടൽ തീരം കോട്ടയ്ക്ക് പ്രകൃതി ദത്തമായ സംരക്ഷണം നൽകുന്നു