[slick_weather]
01
September 2018

ഏഷ്യൻ ഗെയിംസ് ബാഡ്മിന്‍റൺ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ പിവി സിന്ധു ഫൈനലിൽ. വെള്ളി ഉറപ്പായി

ജക്കാർത്ത: ഏഷ്യൻ ഗെയിംസ് ബാഡ്മിന്‍റൺ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ പിവി സിന്ധു ഫൈനലിൽ. സെമിയിൽ ലോക രണ്ടാം നമ്പർ താരം ജപ്പാന്‍റെ അകാനെ യമാഗുചിയെ ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്കാണ് സിന്ധു തോൽപ്പിച്ചത്.സ്കോർ 21-17, 15-21, 21-10. ഫൈനലിൽ ലോക ഒന്നാം നമ്പർ താരം തായ്‍വാന്‍റെ തായ് സുയിങ്ങാണ് സിന്ധുവിന്റെ എതിരാളി.ജയിച്ചാൽ സിന്ധുവിന് സ്വർണവും തോറ്റാൽ വെള്ളിയും കിട്ടും .ഏതായാലും സിന്ധുവിന് വെള്ളി ഉറപ്പാണ്

നേരത്തെ നടന്ന ആദ്യ സെമിയിൽ ഇന്ത്യയുടെ സൈന നെഹ്‍വാൾ പരാജയപ്പെട്ടിരുന്നു. സെമിയിൽ തോറ്റെങ്കിലും സൈനയ്ക്ക് വെങ്കല മെ‍ഡൽ ലഭിക്കും.