[slick_weather]
01
September 2018

ഇന്ത്യന്‍ ബാഡ്‍മിന്‍റണ്‍ താരം കിഡംബി ശ്രീകാന്ത് ലോക റാങ്കിംഗില്‍ ഒന്നാമതെത്തി

ന്യുഡൽഹി: ഇന്ത്യന്‍ ബാഡ്‍മിന്‍റണ്‍ താരം കിഡംബി ശ്രീകാന്ത് ലോക റാങ്കിംഗില്‍ ഒന്നാമതെത്തി.2018 കോമണ്‍ വെല്‍ത്ത് ഗെയിംസിലെ മികവുറ്റ പ്രകടനവും സീസണിലെ ഗംഭീരപ്രകടനവുമാണ് 25 കാരനായ ശ്രീകാന്തിന് നേട്ടം സമ്മാനിച്ചത്. നാല് സൂപ്പര്‍സീരീസ് കിരീടങ്ങള്‍ റാക്കറ്റിലാക്കിയ ശ്രീകാന്ത് 76895 പോയിന്‍റുകളുടെ റേറ്റിങുമായാണ് ലോക ഒന്നാംറാങ്കിലേക്ക് കുതിച്ചെത്തിയത്.

ഡെന്മാര്‍ക്ക് താരം വിക്ടോക് ആക് സെല്‍സണിനെയാണ് ശ്രി പിന്നിലാക്കിയത്. കോമണ്‍വെല്‍ത്ത് പോരാട്ടത്തില്‍ ശ്രീകാന്ത് സ്വര്‍ണം നേടുമെന്ന പ്രതീക്ഷയിലാണ് രാജ്യം. നേരത്തെ മിക്സ്ഡ് ടീം ഇനത്തില്‍ സ്വര്‍ണമെഡല്‍ നേടിയ സംഘത്തിലെ പ്രധാനിയായിരുന്നു ശ്രീകാന്ത്..