[slick_weather]
05
November 2018

മോഹൻലാലിന്റേയും മമ്മൂട്ടിയുടെയും നായികയായ നടിയെ അപമാനിച്ച ഡ്രൈവർക്കായുള്ള തിരച്ചിൽ ശക്തമാക്കി പോലീസ്;ഡ്രൈവർ മുങ്ങി ;വീഡിയോ കാണുക

ബംഗളുരു : മോഹൻലാലിന്റേയും മമ്മൂട്ടിയുടെയും നായികയായ തെന്നിന്ത്യൻ നടി വസുന്ധര ദാസിനെ അപമാനിച്ച ഡ്രൈവർക്കായുള്ള തിരച്ചിൽ ശക്തമാക്കി പോലീസ്. ട്രാഫിക്കിൽ ഉണ്ടായ സംഭവത്തെ തുടർന്ന് ഡ്രൈവർ തന്നെ പിന്തുടർന്ന് അപമാനിച്ചെന്നാണ് വസുന്ധരയുടെ പരാതി. ഇതിനു ശേഷം ഇയാൾ ഒളിവിൽ പോയെന്നാണ് വിവരം.

അയാളുടെ വായിൽ നിന്ന് വീണത് കേട്ടാലറയ്ക്കുന്ന ലൈംഗീക ചുവയുള്ള വാക്കുകൾ ” – പോലീസിൽ നൽകിയ പരാതിയിൽ നടി വസുന്ധര ദാസ് പറയുന്നുണ്ട്

തിങ്കളാഴ്ച വൈകിട്ട് നാലരയ്ക്കായിരുന്നു സംഭവം നടന്നത്. ബംഗ്ളൂരുവിലെ മല്ലേശ്വരത്തെ ഭാഷ്യം സർക്കിളിൽ ഗ്രീൻ സിഗ്നൽ കാത്തു കിടക്കുകയായിരുന്നു വസുന്ധരാ ദാസിന്റെ കാർ. ഇവരുടെ ഇടതു വശത്തായി മറ്റൊരു കാറും സിഗ്നൽ തെളിയാൻ കാത്തുകിടന്നിരുന്നു. വസുന്ധരയ്ക്കു നേരെയായിരുന്നു പോകേണ്ടിയിരുന്നത്. സമീപമുണ്ടായിരുന്നു കാർ ഡ്രൈവർക്കു വലതു വശത്തേക്കും. പച്ച തെളിഞ്ഞപ്പോൾ വസുന്ധര കാർ മുന്നോട്ടെടുത്തു. സമീപത്തെ കാറിനു വലതു വശത്തേക്കു തിരിയാനായില്ല. ഇതോടെ ക്ഷുഭിതനായ അയാൾ തന്നെ കിലോമീറ്ററുകളോളം പിന്തുടർന്ന് കേട്ടാലറയ്ക്കുന്ന ലൈംഗീക ചുവയുള്ള വാക്കുകൾ പറഞ്ഞുയെന്ന് വസുന്ധര പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. കാറിലിരുന്നു കൊണ്ടു തന്നെ അയാൾ തന്നെ അസഭ്യം പറയുകയും വാഹനം നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു.

1999-ൽ കമലഹാസന്റെ ഒപ്പം ഹേ റാം എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് വസുന്ധര തന്റെ അഭിനയ ജീവിതം തുടങ്ങിയത്. തമിഴിൽ അജിത് കുമാർ നായകനായ സിറ്റിസൺ എന്ന ചിത്രത്തിൽ പിന്നീട് അഭിനയിച്ചു.

മോഹൻലാൽ നായകനായ രാവണപ്രഭു എന്ന മലയാളം ചിത്രത്തിൽ നായികയായും വസുന്ധര അഭിനയിച്ചിട്ടുണ്ട്. പിന്നീട് മമ്മുട്ടി യോടൊപ്പം വജ്രം എന്ന ചലച്ചിത്രത്തിലും അവർ അഭിനയിക്കുകയുണ്ടായി.