[slick_weather]
23
January 2019

കേരള സാഹിത്യ അക്കാഡമിയുടെ 2017ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സാഹിത്യ അക്കാഡമിയുടെ 2017ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നോവലിനുള്ള പുരസ്കാരം വി.ജെ. ജെയിംസിന്‍റെ ‘നിരീശ്വരൻ’ സ്വന്തമാക്കി. മികച്ച ചെറുകഥയ്ക്കുള്ള പുരസ്കാരം അയ്മനം ജോണിന്‍റെ ‘ഇതര ചരാചരങ്ങളുടെ ചരിത്ര പുസ്തകത്തിനു’ ലഭിച്ചു.

വീരാൻ കുട്ടിയുടെ ‘മിണ്ടാപ്രാണി’ മികച്ച കവിതയ്ക്കുള്ള പുരസ്കാരത്തിനർഹമായി. മികച്ച യാത്രവിവരണമായി സി.വി. ബാലകൃഷ്ണന്‍റെ ‘ഏതേതോ സരണികളി’ലും തെരഞ്ഞെടുക്കപ്പെട്ടു. മുരളി തുമ്മാരുകുടിക്കും എസ്. കലേഷിനും കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്‍റും ലഭിച്ചു.

ആറ്റൂർ രവി വർമയ്ക്കും ഡോ. കെ. എൻ.പണിക്കർക്കും വിശിഷ്ട സേവനത്തിനുള്ള പുരസ്കാരവും ലഭിച്ചു. സാഹിത്യ വിമർശനത്തിനുള്ള പുരസ്കാരം കൽപ്പറ്റ നാരായണനാണ്.