[slick_weather]
22
December 2018

ഓസ്‌ത്രേലിയയിൽ ഭവനരഹിതരുടെ എണ്ണം കൂടുന്നു ;വീടില്ലാത്തതു മൂലം പലരുടെയും താമസം കാറിനുള്ളിൽ

മെൽബൺ: ഭവനരഹിതരുടെ എണ്ണം ഓസ്‌ത്രേലിയയിൽ കൂടുന്നു .വീടില്ലാത്തതു മൂലം പലരുടെയും താമസം കാറിനുള്ളിൽ .കഴിഞ്ഞ ദിവസം വീടില്ലാത്തതു മൂലം റോഡരികിൽ രാത്രിയും പകലും കാറിനുള്ളിൽ താമസിച്ച് നാൽപ്പത്തിയഞ്ചുകാരി വർത്തകളിലിടം നേടുകയുണ്ടായി . . ക്രിസ്റ്റീന എന്ന നാല്പത്തിയഞ്ചുകാരിക്കാണ് ഈ ദുരനുഭവമുണ്ടായത്.

ക്രിസ്റ്റീന

തന്റെ കറുത്ത volks wagan കാറിന്റെ പിൻ സീറ്റ്, കിടപ്പുമുറിയും, അലമാരയും, അടുക്കളയും, പിന്നെ തന്റെ രണ്ടു നായ്ക്കളുടെ വിശ്രമ സ്ഥലവും ആക്കി മാറ്റിയാണ് രാത്രിയും പകലും അവർ വീടാക്കിയത് . കാറിൽ ഇതേമാതിരി എത്രകാലം എന്നാലോചിക്കുമ്പോൾ അവർക്ക് സങ്കടം സഹിക്കാനാവുന്നില്ല .താമസിക്കാൻ സ്വന്തമായി വീടില്ലാതെ എങ്ങനെ മുന്നോട്ട് പോകുമെന്ന ചിന്തയും ക്രിസ്റ്റിനയെ അലട്ടുന്നുണ്ട്.

ഒരു സെയ്ൽസ് റെപ്രസെന്ററ്റീവായി ജോലി ചെയ്തിരുന്ന ഇവർ തന്റെ ജോലി ആവശ്യത്തിനായി ഉപയോഗിച്ച് വന്ന കാറാണ് ഇപ്പോൾ വീടായി ഉപയോഗിക്കുന്നത്. ഇത്തരമൊരു ദുരന്തം ആർക്കും സംഭവിക്കാം എന്ന് ഇവർ പറയുന്നു. താമസിക്കാനിടമില്ലാത്തവർ എന്നു പറയുമ്പോൾ, സൂപ്പർ മാർക്കറ്റിനു മുമ്പിൽ ഒരു ഡോളറിനു വേണ്ടി കൈ നീട്ടുന്നവർ മാത്രമല്ല എന്നും ഇവർ ചൂണ്ടിക്കാട്ടുന്നു . ജോലി ചെയുന്ന സ്ത്രീകൾക്കും, പ്രായമായ സ്ത്രീകൾക്കും ഇത്തരം ദൗർഭാഗ്യം സംഭവിക്കാമെന്ന് അവർ വ്യക്തമാക്കി . എവിടെയും ഒരു സുരക്ഷിതമായ അഭയസ്ഥാനം ലഭിക്കാത്തതിനാൽ തന്നെ പോലെ പലരും കാറിനുള്ളിൽ തന്നെ കഴിഞ്ഞു കൂടുന്നുയെന്ന് അവർ അഭിപ്രായപ്പെട്ടു

പുതിയ കണക്കു പ്രകാരം ക്രിസ്റ്റീനയുടേതു പോലുള്ള ദുരവസ്ഥ അനുഭവിക്കുന്ന ധരാളം പേർ ഓസ്‌ട്രേലിയയിൽ ഉണ്ട് എന്നുള്ള വിവരങ്ങൾ ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്

2016-17 വർഷം താമസസ്ഥലം ഇല്ലാത്തതിന് സഹായം തേടിയവരിൽ, പകുതിയിലധികം പേർക്കും ഇപ്പോഴും ഇതേ അവസ്ഥ തന്നെയാണ് ഉള്ളതെന്നാണ് പരാതി . ഈ വിവരങ്ങൾ Australian institute for Health വകുപ്പും ശരിവയ്ക്കുന്നുണ്ട് . കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 250,000 ലധികം ഓസ്‌ട്രേലിയക്കാരാണ് താമസിക്കാൻ വീടില്ലാതെ ദുരിതം അനുഭവിക്കുന്നത് എന്ന് AIH വെളിപ്പെടുത്തി