[slick_weather]
27
January 2019

റഫേൽ നദാൽ തകർന്നു;ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നൊവാക്ക് ദ്യോക്കോവിച്ചിന്.

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നൊവാക്ക് ദ്യോക്കോവിച്ചിന്. ലോക ഒന്നാം നമ്പറായ ദ്യോക്കോവിച്ച് കലാശപ്പോരാട്ടത്തിൽ രണ്ടാം നമ്പർ താരം റഫേൽ നദാലിനെയാണ് തോൽപ്പിച്ചത്. ദ്യോക്കോവിച്ചിന്‍റെ ഏഴാം ഓസ്ട്രേലിയൻ ഓപ്പൺ കിരീടമാണിത്.

നദാലിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് ദ്യോക്കോവിച്ച് പരാജയപ്പെടുത്തിയത്. സ്കോർ: 6-3,6-2, 6-3. മൽസരത്തിൽ ഒരു ഘട്ടത്തിലും വെല്ലുവിളിയുയർത്താൻ നദാലിനായില്ല.

വിമ്പിൾഡൺ, യുഎസ് ഓപ്പൺ, ഓസ്ട്രേലിയൻ ഓപ്പൺ എന്നിവ സ്വന്തമാക്കിയ ദ്യോക്കോവിച്ചിനു മുന്നിൽ ഇനിയുള്ളത് ഫ്രഞ്ച് ഓപ്പണാണ്. ആ കിരീടം കൂടി സ്വന്തമാക്കിയാൽ ഈ കലണ്ടർ വർഷം ഏറ്റവുമധികം ഗ്രാൻസ്ലാമുകൾ എന്ന നേട്ടം അദ്ദേഹത്തിന്‍റെ പേരിലാകും.