[slick_weather]
01
September 2018

ഇന്ത്യ പതിനഞ്ചാം സ്വർണം നേടി

ജക്കാർത്ത : ബ്രിഡ്ജിൽ സുവർണ നേട്ടം കുറിച്ച് ചരിത്രം സൃഷ്ടിച്ച് പതിനഞ്ചാം സ്വർണം നേടിയതോടെ ഇന്ത്യ ഏഷ്യൻ ഗെയിംസിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച നേട്ടത്തിനൊപ്പമെത്തി

ഇടിക്കൂട്ടിൽ കരുത്ത് തെളിയിച്ച അമിത് ബംഗലാണ് ഇന്ത്യക്ക് വേണ്ടി പതിനാലാം സ്വർണാം സ്വന്തമാക്കിയത് . ഒളിമ്പിക്സ് ചാമ്പ്യൻ ഹസൻ ബോറ്റ് ഡസ്മാറ്റോവിനെ തകർത്താണ് ഇന്ത്യൻ താരം സ്വർണം നേടിയത്.

പുരുഷന്മാരുടെ 49 കിലോഗ്രാം ബോക്സിംഗിലാണ് 22 കാരനായ പംഗൽ സ്വർണം നേടിയത്.

പ്രണാബ് ബർദ്ദനും ഷിബ്നാഥ് സർക്കാരും അടങ്ങുന്ന ടീമാണ് വിജയം നേടിയത് . ഇതോടെ ആകെ മെഡലിന്റെ എണ്ണത്തിൽ മാത്രമല്ല സ്വർണനേട്ടത്തിലും ഇന്ത്യ റെക്കോഡ് നേട്ടം കൈവരിച്ചിരിക്കുകയാണ് . 1951 ൽ ഇന്ത്യ 15 സ്വർണം നേടിയിരുന്നു.

ബ്രിഡ്ജിൽ പുരുഷ ടീമും മിക്സഡ് ടീമും രണ്ടു വെങ്കലങ്ങൾ കൂടി നേടിയതോടെ ഇന്ത്യയുടെ മെഡൽ നേട്ടം 69 ആയി