[slick_weather]
17
March 2019

തലസ്ഥാന നഗരിയെ ഞെട്ടിച്ച അനന്തുവിന്‍റെ കൊലപാതക കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.

തിരുവനന്തപുരം: തലസ്ഥാന നഗരിയെ ഞെട്ടിച്ച അനന്തുവിന്‍റെ കൊലപാതക കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പ്രാവച്ചമ്പലം സ്വദേശി ബിപിന്‍ രാജിനെയാണ് ബന്ധുവീട്ടില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ അന്വേഷണ സംഘം പിടികൂടിയത്.ബിപിനെതിരെ ഗൂഡാലോചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇതോടെ കേസിലെ 13 പ്രതികളില്‍ 12 പേരും അറസ്റ്റിലായി. അവസാന പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.അനന്തുവിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത കരമന സ്വദേശി സുമേഷിനെയാണ് ഇനി പിടികൂടാനുള്ളത്. ഇയാള്‍ കേരളം വിട്ടതായാണ് പൊലീസിന് ലഭിച്ച വിവരം.

മാര്‍ച്ച് 12നാണ് അനന്തുവിനെ ഒരു സംഘം അക്രമികള്‍ ചേര്‍ന്ന് തട്ടികൊണ്ട് പോയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പിറ്റേന്ന് അനന്തുവിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അതിക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കൊടുവിലാണ് അനന്തു കൊല്ലപ്പെട്ടതെന്ന് കണ്ടെത്തുകയും ചെയ്തു.