[slick_weather]
18
November 2017

ഉത്തര്‍പ്രദേശില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു

ലഖ്‌നൗ : ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഉത്തര്‍പ്രദേശില്‍ വെടിയേറ്റു മരിച്ചു.രാജേഷ് മിശ്രയാണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ഗാസിപ്പൂരില്‍ രാജേഷിന്റെ ഉമസ്ഥതയിലുള്ള കടയില്‍ വച്ചായിരുന്നു സംഭവം.ബൈക്കില്‍ എത്തിയ സംഘം രാജേഷിനു നേരെ വെടിവെയ്ക്കുകയായിരുന്നു. ആക്രമണത്തില്‍ കടയിലുണ്ടായിരുന്ന രാജേഷിന്റെ സഹോദരനും ഗുരുതരമായി പരിക്കേറ്റു. ഗാസിപ്പൂരിലെ പ്രാദേശിക പത്രപ്രവര്‍ത്തകനായിരുന്നു രാജേഷ്.