അമ്മ’ എന്നല്ല, പുതിയ സിനിമാ സംഘടനയുടെ പേര് ഐമ (AIMMMA), ആള്‍ ഇന്‍ഡ്യഅമേച്വർ മൂവി മേക്കേഴ്സ്

കൊച്ചി:മലയാള സിനിമയില്‍ പുതുമുഖങ്ങള്‍ക്കും, അവസരം ലഭിക്കാത്തവര്‍ക്കും, ശ്രദ്ധേയമാവാതെ പോയവര്‍ക്കുമായി രൂപീകരിച്ച കൂട്ടായ്മയുടെ പേര് ‘അമ്മ’ എന്നല്ല, സംഘടനയുടെ പേര് AIAMMA, (ഐമ) ആള്‍ ഇന്‍ഡ്യ അമേച്വർ മൂവി മേക്കേഴ്സ് അസോസിയേഷന്‍ എന്നാണെന്ന് സംഘടനയുടെ ജോയിന്റ് സെക്രട്ടറി ഗിരീഷ് കുന്നുമ്മല്‍ പറഞ്ഞു .

All India Amateur Movie Makers Association, AIAMMA, എന്ന സംഘടനയുടെ ലക്ഷ്യം രാഷ്ട്രീയമോ, തൊഴിൽ തര്‍ക്കങ്ങളിലുളള ഇടപെടലോ അല്ല, മറിച്ച്‌ കഴിവിനും, പരിചയത്തിനും അനുസരിച്ച്‌ സിനിമയില്‍ കഴിവു തെളിയിക്കാനാവാതെ പോയ പ്രതിഭകളെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനുതകുന്ന ബൃഹത്തായൊരു കൂട്ടായ്മയാണ് ,ഒപ്പം സിനിമയുടെ എല്ലാം മേഖലകളിലുമുള്ള പുതുമുഖങ്ങളെ പ്രവര്‍ത്തി പരിചയം നല്‍കി മുഖ്യധാര സിനിമയുടെ ഭാഗമാക്കാന്‍ കഴിയുന്ന ഒരു സംഘടന.
അതിനു നിലവില്‍ സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട എല്ലാ വ്യക്തികളുടെയും, സംഘടനകളുടെയും സഹകരണം ആവശ്യമാണെന്നും ഗിരീഷ് കുന്നുമ്മല്‍ കൂട്ടിച്ചേര്‍ത്തു

തിരുവനന്തപുരത്ത് നടന്ന ആദ്യ ജനറല്‍ മീറ്റിംഗില്‍ അസോസിയേഷന്‍ ഭാരവാഹികളായി ഏഞ്ചല്‍ വര്‍ഗ്ഗീസ് (പ്രസിഡന്റ്), അശ്വതി എംകെ (ജനറല്‍ സെക്രട്ടറി), സിബി കല്ലറയ്ക്കല്‍ (ട്രഷറര്‍), ബാബു ഫുട്ട് ലൂസേര്‍സ് (വൈസ് പ്രസിഡന്റ്), ഗിരിഷ് കുന്നുമ്മന്‍ (ജോയിന്റ് സെക്രട്ടറി), അലി കെ കെ (ജോയിന്റ് ഡയറക്ടര്‍),  മുഹമ്മദ് ആസിഫ് (ജോയിന്റ് ഡയറക്ടര്‍)എന്നിവരെ തിരഞ്ഞെടുത്തിരുന്നു.

അഭിനയിക്കാന്‍ ആഗ്രഹമുള്ളവരും സിനിമയെ സ്നേഹിക്കുന്നവരും വര്‍ക്കു ചെയ്യാന്‍ താത്പര്യമുള്ള എല്ലാവര്‍ക്കുമുള്ള സംഘടനയാണ് All India Amateur Movie MaKers Association (AiAmmA). സിനിമയുടെ പേരില്‍ നിരവധി പേര്‍ ചതിക്കുഴിയില്‍ വീഴുന്നുണ്ട്. അവരെ ബോധവല്‍ക്കരിച്ച്‌ നേരായ വഴിയിലേക്ക് നയിക്കാനുമാണ് ‘ഐമ’ അസോസിയേഷന്‍ ഉദ്ദേശിക്കുന്നത്.

ഈ നല്ല ഉദ്ദേശത്തോട് എല്ലാ കലാസ്നേഹികളും സഹകരിക്കുമെന്ന് ഉറപ്പുളളതായി ജനറല്‍ സെക്രട്ടറി അശ്വതി എംകെ പറഞ്ഞു. വിപുലമായ പരിപാടികളോടെ വിവിധ ജില്ലകളില്‍ നിന്നുളള 25000 അംഗങ്ങളുടെ നവംബര്‍ ഒന്നിനു എറണാകുളത്ത് വച്ചു നടക്കുന്ന സംഗമത്തിലേയ്ക്ക് എല്ലാവരെയും ഹൃദയത്തിന്റെ ഭാഷയില്‍ സ്വാഗതം ചെയ്യുന്നതായും അശ്വതി അറിയിച്ചു.

സംഗമത്തെ കുറിച്ചും, സംഘടനാ സംബന്ധമായ മറ്റു വിശദ വിവരങ്ങള്‍ക്കും 9061 169 035 (അശ്വതി) 6282 411 900 (ഏഞ്ചല്‍ വര്‍ഗീസ് ) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്

ചെറിയ നല്ല സിനിമകളെ വന്‍വിജയമാക്കുന്ന പ്രേക്ഷകരുളള കാലത്ത്, ഇത്തരം സിനിമാ ന്യൂനപക്ഷങ്ങളുടെ കൂട്ടായ്മയേയും അവരിലൂടെ വരാനിരിയ്ക്കുന്ന സിനിമകളെയും നമുക്ക് നിസാരമായി കാണാനല്ല, അതോടൊപ്പം തന്നെ മികച്ച പ്രതീക്ഷകളും നല്‍കുന്നുയെന്ന് ഗിരീഷ് കുന്നുമ്മല്‍ വ്യക്തമാക്കി