[slick_weather]
16
December 2017

കായംകുളം കൊച്ചുണ്ണിയില്‍ നിന്ന് തന്നെ പുറത്താക്കിയതല്ല;മറ്റു സിനിമകളുടെ തിരക്കുകള്‍ കാരണം താന്‍ സ്വയം പിന്മാറിയതാണെന്ന് അമല പോൾ

കൊച്ചി:നിവിന്‍പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമായ കായംകുളം കൊച്ചുണ്ണിയില്‍ നിന്ന് തന്നെ പുറത്താക്കിയതല്ലെന്ന് അമല പോൾ . ഈ സിനിമയിൽ നിന്നും അവരെ നീക്കിയതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പകരം പ്രിയ ആനന്ദിനെയാണ് നായികയായി നിശ്ചയിച്ചു . വാര്‍ത്ത ശരിയാണെങ്കിലും തന്നെ ചിത്രത്തില്‍ നിന്ന് മാറ്റിയതല്ലെന്നാണ് അമല പോള്‍ വ്യക്തമാക്കിയത് .

അമലയെ മാറ്റിയതിന് പിന്നില്‍ പല കഥകളാണ് സിനിമാലോകത്ത് നിന്നും പ്രചരിച്ചിരുന്നത്. എന്നാല്‍ തന്നെ മാറ്റിയെന്ന തരത്തിലുളള വാര്‍ത്തകളെ തള്ളി ഒടുവില്‍ അമലക്ക് തന്നെ രംഗത്ത് വരേണ്ടി വന്നു. ട്വിറ്ററിലൂടെയായിരുന്നു അമലയുടെ പ്രതികരണം. എന്നെ ആരും മാറ്റിയതല്ല. മറ്റു സിനിമകളുടെ തിരക്കുകള്‍ കാരണം ഞാന്‍ സ്വയം പിന്മാറിയതാണ്. ഞാന്‍ ഒരു ജോലിയുമില്ലാതെ ഇരിക്കുന്ന ആളല്ല എന്നായിരുന്നു അമലയുടെ ട്വീറ്റ്..