[slick_weather]
14
January 2019

ആലപ്പാട്ടെ ഖനന വിരുദ്ധ സമരം എന്തിനെന്ന് അറിയില്ലെന്ന് മന്ത്രി ഇ.പി ജയരാജൻ.

മലപ്പുറം: ആലപ്പാട്ടെ ഖനന വിരുദ്ധ സമരം എന്തിനെന്ന് അറിയില്ലെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജൻ. ആലപ്പാട്ടുകാർ ആരും സമരത്തിനില്ല. ഖനനവുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിട്ടില്ല. മലപ്പുറത്തുകാരാണ് സമരം നടത്തുന്നതെന്ന് പറഞ്ഞത് ഒരു പ്രയോഗം മാത്രമാണ്.

മലപ്പുറം പ്രസ്താവനയുടെ പേരിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല താൻ മാപ്പ് പ‍റയണമെന്നാവശ്യ പ്പെടുന്നത് അദ്ദേഹത്തിന്‍റെ പതിവാണ്. സമരത്തിന്‍റെ പേരിൽ ഇടതുപാർട്ടികൾ തമ്മിൽ ഭിന്നതയില്ല. സർക്കാരും പാർട്ടിയും ജനങ്ങൾക്കൊപ്പമാണ്.

മൈനിങ് നിർത്താൻ ഉദ്ദേശമില്ല. നിർത്തിയാൽ വീണ്ടും തുടങ്ങാൻ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഖനനമേഖലയിൽ ജോലി ചെയ്യുന്ന ഒരുപാട് പേരുണ്ട്. ഖനനം നിർത്തിയാൽ അവർക്ക് തൊഴിൽ നഷ്ടപ്പെടും. സമരത്തിന്‍റെ മറവിൽ നിരവധി കുടുംബങ്ങളെ പട്ടിണിയിലാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു