[slick_weather]
14
January 2019

ആലപ്പാട്ടെ കരിമണൽ ഖനന വിരുദ്ധ സമരത്തിന് നവോത്ഥാനവുമായി യാതൊരു ബന്ധവുമില്ലെന്ന് രാഷ്ട്രരെ നിരീക്ഷകൻ അഡ്വ എ ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

ആലപ്പാട്ടെ കരിമണൽ ഖനന വിരുദ്ധ സമരത്തിന് നവോത്ഥാനവുമായി യാതൊരു ബന്ധവുമില്ലെന്ന് രാഷ്ട്രരെ നിരീക്ഷകൻ അഡ്വ എ ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം താഴെ:

മുക്കുവന്മാരെ മുൻനിർത്തി കടപ്പുറം പിടിച്ചെടുക്കാനുളള അമൃതാനന്ദമയി മഠത്തിന്റെ പദ്ധതിയാണ് സമരത്തിനു പിന്നിലെന്ന് ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ ഊഹിച്ചു. അല്ല, മലപ്പുറം കശ്മലന്മാരാണ് സമരക്കാരെന്ന് വ്യവസായ മന്ത്രി ജയരാജൻ ഉറപ്പിച്ചു പറഞ്ഞു. മേഴ്സിക്കുട്ടിയേക്കാൾ കാര്യവിവരമുളളയാൾ ജയരാജനാണ്. അതുകൊണ്ട് വിശ്വസിച്ചേ തീരൂ.

രണ്ടാളും ഒരു കൊടിയും ഉണ്ടെങ്കിൽ ആർക്കും സമരം ചെയ്യാം. പക്ഷേ ജനകീയ സർക്കാനെ പേടിപ്പിക്കാമെന്നു കരുതേണ്ട. ആചന്ദ്രതാരം ഖനനം തുടരും. ആലപ്പാട് പഞ്ചായത്ത് അറബിക്കടലിൽ താണുപോയാലും സർക്കാരിന്റെ നിലപാടിൽ മാറ്റമില്ല..