[slick_weather]
09
January 2019

ആലപ്പാട് പഞ്ചായത്തിലെ കരിമണൽ ഖനനത്തിനെതിരെ നാട്ടുകാരുടെ സമരം ശക്തമാകുന്നു

കൊല്ലം: ആലപ്പാട് പഞ്ചായത്തിലെ കരിമണൽ ഖനനത്തിനെതിരെ നാട്ടുകാരുടെ സമരം ശക്തമാകുന്നു. അനിശ്ചിത കാല നിരാഹരസമരത്തിനൊപ്പം സമൂഹമാധ്യമങ്ങളിലൂടെയും ഖനനത്തിനെതിരെ വലിയ പ്രചാരണം നടത്താനാണ് സമരസമിതിയുടെ തീരുമാനം.

ഐആർഇ യുടെ കരിമണൽ ഖനനത്തിനെതിരെ ആലപ്പാട്ടുകാർ കഴിഞ്ഞ എഴുപത് ദിവസത്തോളമായി സമരത്തിലാണ് .സ്വന്തം നാട് തന്നെ ഇല്ലാതാകുന്ന ഘട്ടത്തിലാണ് നാട്ടുകാർ ഒന്നിച്ച് സമര രംഗത്തെത്തിയത്. കരിമണൽ ഖനനം ആലപ്പാടിനെ മാത്രമല്ല കേരളത്തിന്‍റെ പരിസ്ഥിതിയെ ആകെ ബാധിക്കുമെന്നും റിലേ നിരാഹാര സമരം ആരംഭിച്ചിട്ട് എഴുപത് ദിവസത്തോളമായെങ്കിലും ജനപ്രതിനിധികളാരും ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല. ഇനിയും സർക്കാർ ഇടപെട്ടില്ലെങ്കിൽ സമരം ശക്തമാക്കാനാണ് തീരുമാനം.