[slick_weather]
06
January 2019

നയൻതാര ഇരട്ടവേഷത്തിലെത്തുന്ന ഹൊറർ സിനിമയുടെ ടീസർ പുറത്തു വന്നു;ടീസർ കാണുക

ചെന്നൈ:നയൻതാര ഇരട്ടവേഷത്തിലെത്തുന്ന ഐരായുടെ ഔദ്യോഗിക ടീസർ പുറത്തു വന്നു . ഹൊറർ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ൽ നയൻസ് പ്രത്യക്ഷപ്പെടുന്നത്.

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഹൊറർ സിനിമയാണ് ഇത്. മായ, ഡോറ തുടങ്ങി സൂപ്പർ‌ ഹിറ്റ് ഹൊറർ ചിത്രങ്ങൾക്ക് ശേഷമാണ് ഐരായുടെ വരവ്.

നയൻസിന്‍റെ കരിയറിലെത്തന്നെ വ്യത്യസ്തമായ കഥാപാത്രമാണ് ചിത്രത്തിലേത്. കലയരശൻ, യോഗി ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. സുദർശൻ ശ്രീനിവാസനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. കാർത്തിക് ജോഗേഷാണ് എഡിറ്റിങ് നിർവഹിക്കുന്നത്. ഇനിയും നയൻസിന്‍റേതായി പ്രേത സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നാണ് വാർത്തകൾ. രചനയും സംവിധാനവും കെ എം സർജുനാണ് .നിർമാതാവ് കോട്ടപ്പടി രമേശും