വായു മലിനീകരണത്തിന്റെ തോത് വർദ്ധിച്ചതോടെ ശ്വാസകോശ രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്

ന്യുഡൽഹി:മലിനീകരണത്തിന്റെ തോത് വര്ധിക്കുന്നതിലൂടെ ശ്വാസകോശ രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവ് ഉണ്ടായതായി റിപ്പോർട്ട്. ഡൽഹിയിലെ നഗരവാസികൾക്ക് പുറമെ,പഞ്ചാബിലും ഹരിയാനയിലും അയൽ സംസ്ഥാനമായ ചണ്ഡീഗഢിലും മലിനീകരണം മൂലം നിരവധിയാളുകളാണ് ചികിത്സ തേടിയത്. “ഒപിഡി സന്ദർശിക്കുന്ന രോഗികളുടെ രേഖകൾ ഞങ്ങൾ സൂക്ഷിച്ചിട്ടില്ലെങ്കിലും, ശ്വാസകോശ പ്രശ്നങ്ങളുള്ള വലിയൊരു വിഭാഗം ആളുകളാണ് ആശുപത്രിയിൽ ചികിത്സ തേടിഎത്തുന്നത്”,പൾമോണറി മെഡിസിൻ തലവൻ,പ്രൊഫ. ഡി ബെഹറ പറയുന്നു.

“ശ്വാസകോശ രോഗം മാത്രമല്ല ആളുകളെ ബാധിക്കുന്നത് കണ്ണിന് അലർജിയുമായും നിരവധിപേർ ആശുപത്രിയിൽ എത്താറുണ്ട്.മലിനീകരണവും പൊടിപടലങ്ങളും എല്ലാം നമ്മെ ബാധിക്കും, അലർജി ബുദ്ധിമുട്ടുന്ന രോഗികളുടെ എണ്ണം അതിനു തെളിവാണ്. ഇപ്പോൾ അത്തരം പ്രശ്നങ്ങളൊന്നുമില്ലാത്തവരെ ഇനിയുള്ള കാലങ്ങളിൽ രോഗിയാക്കും” ബെഹ്‌റ കൂട്ടിച്ചേർത്തു.

മലിനീകരണം കൂടുന്നത് കൊച്ചുകുട്ടികളെയും ബാധിക്കും, ചുമയും മറ്റു അലർജികളുമാണ്‌ കുട്ടികളെ ബാധിക്കുന്നത്. നിരവധി കുട്ടികളെയാണ് ഇത്തരം രോഗങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. മറ്റൊരു ഡോക്ടർ പറയുന്നു