[slick_weather]
30
October 2018

വായു മലിനീകരണം മൂലം മരിക്കുന്ന കുട്ടികളുടെ കണക്കുകൾ ലോകാരോഗ്യ സംഘടന പുറത്തു വിട്ടു.

ജനീവ : വായു മലിനീകരണം മൂലം മരിക്കുന്ന കുട്ടികളുടെ കണക്കുകൾ ലോകാരോഗ്യ സംഘടന പുറത്തു വിട്ടു. ഓരോ വര്‍ഷവും ലോകത്തില്‍ അറുലക്ഷം കുട്ടികള്‍ മരിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. 15 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ കണക്കാണ് സംഘടന പുറത്തു വിട്ടിരിക്കുന്നത്. 2016 ലെ കണക്കുകള്‍ പ്രകാരം ആറ് ലക്ഷം കുട്ടികളാണ് വിഷ വായു ശ്വസിച്ചതിനെത്തുടര്‍ന്ന് ഉണ്ടായ രോഗങ്ങള്‍ കൊണ്ട് മരിച്ചത്.

പതിനഞ്ച് വയസ്സില്‍ താഴെയുള്ള 93 ശതമാനം കുട്ടികളാണ് ഓരോ ദിവസവും വിഷവായു ശ്വസിക്കുന്നത്. വിഷവായു ശ്വസിക്കുന്ന 180 കോടി കൗമാരക്കാരില്‍ ആറുകോടിയോളം പേരും അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളാണ്. ലോകത്തിലുള്ളതിലി‍ പത്തില്‍ ഒമ്പത് പേരും വിഷവായു ശ്വസിക്കുന്നുണ്ട്. ഇതുമൂലം എഴുപത് ലക്ഷം പേര്‍ക്കാണ് അകാലമരണം സംഭവിക്കുന്നത്.

വിഷവായു ശ്വസിക്കുന്നത് മൂലമുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ മൂലമാണ് മരണങ്ങള്‍ സംഭവിക്കുന്നത്. ഈ മരണത്തിനു മുന്നില്‍ ന്യായീകരണങ്ങള്‍ ഇല്ലായെന്നാണ് ലോകാരോഗ്യ സംഘടന പറഞ്ഞത്