[slick_weather]
27
February 2019

പ്രഭാസിന്‍റെ സഹോ എന്ന സിനിമയുടെ ടീസർ വൈറലാവുന്നു

 

ബാഹുബലിയ്ക്ക് ശേഷം പ്രഭാസിന്‍റെ സഹോ എന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. സഹോയുടെ പുതിയ ടീസർ പുറത്തുവിട്ടിരിക്കുകയാണിപ്പോൾ അണിയറ പ്രവർത്തകർ. നമ്മളെല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന നിമിഷം എന്ന അടിക്കുറിപ്പോടെയാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്.

ശ്രദ്ധകപൂറാണ് ചിത്രത്തിൽ നായികയായെത്തുന്നത്. സുജീതാണ് സഹോ സംവിധാനം ചെയ്തിരിക്കുന്നത്. യുവി ക്രിയേഷൻസിന്‍റെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മാർച്ച് 3 ന് ചിത്രത്തിന്‍റെ അടുത്ത ടീസർ പുറത്തുവിടും.