[slick_weather]
11
January 2019

തന്റെ നഗ്ന ചിത്രങ്ങൾ ഏതോ ഞരമ്പ് രോഗിപുറത്തു വിട്ടതുകൊണ്ടാണ് താൻ അഭിനയിക്കേണ്ട റോൾ പാർവതിക്ക് കിട്ടിയതെന്ന് നടി മാധുരി

കൊച്ചി :ചാർലിയിലെ ടെസയായി തന്നെ തെരഞ്ഞെടുത്തിരുന്നുവെന്നും എന്നാൽ ഭാഷ വഴങ്ങാതെ വന്നതോടെ താൻ ചിത്രത്തിന് പുറത്താകുകയായിരുന്നുവെന്ന് മാധുരി . ഓഡിഷൻ‌ വഴിയാണ് തന്നെ മാർട്ടിൻ പ്രക്കാട്ട് തിരഞ്ഞെടുത്തത്. എന്നാൽ‌ പിന്നീട് എത്ര ശ്രമിച്ചിട്ടും ടെസയുടെ ഭാഷ തനിക്ക് വശമായില്ല. ഇതോടെ തന്നെ ഒഴിവാക്കി പാർവതിയെ പരിഗണിക്കുകയായിരുന്നുവെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. എന്‍റെ സമയമായിട്ടില്ല എന്ന തോന്നലെ അന്ന് തനിക്കുണ്ടായുള്ളു.

അതിനിടയിൽ തന്‍റെ നഗ്‌ന ഫോട്ടോകൾ എന്ന പേരിൽ പ്രചരിക്കുന്ന ചിത്രങ്ങൾ ഏതോ ഞരമ്പുരോഗികൾ പുറത്ത് വിട്ടതാണ് ഈ ചിത്രത്തിൽ നിന്നും പുറത്തായത് . മോഡലിംഗ് കാലത്ത് ചെയ്ത വേഷമായിരുന്നു അതെന്നും നടി വെളിപ്പെടുത്തി. ജോസഫിൽ‌ ജോജുവിന്‍റെ കാമുകിയായി എത്തിയ മാധുരി തനിക്കിനിയും മലയാളസിനിമയിൽ നിന്നും അവസരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. നടിയുടെ വർക്ക് ഔട്ട് വീഡിയോയും നവമാധ്യമങ്ങളിൽ തരംഗമാകുന്നതിനിടെയാണ് തന്‍റെ ഫോട്ടോസ് പ്രചരിപ്പിച്ചവർക്കെതിരെ നടി രംഗത്ത് എത്തിയത്.