[slick_weather]
18
November 2017

മലയാളി നടിയെ അപായപ്പെടുത്താൻ ശ്രമമെന്ന് പരാതി ;പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

കൊച്ചി:മലയാളി നടി പ്രണതിയെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപണം .ജയരാജ് സംവിധാനം ചെയ്ത ഫോര്‍ ദി പീപ്പിളിലൂടെയാണ് പ്രണതി സിനിമയില്‍ തുടക്കമിട്ടത്. . ഫോര്‍ ദി പീപ്പിളിന് ശേഷം ജിഷ്ണു നായകനായി എത്തിയ ചിത്രത്തില്‍ അഭിനയിക്കാന്‍ പ്രണതിക്ക് അവസരം ലഭിച്ചിരുന്നു. എന്നാല്‍ അന്യഭാഷകളിലെ തിരക്ക് കാരണം ഈ താരത്തിന് ഈ സിനിമ സ്വീകരിക്കാന്‍ കഴിഞ്ഞില്ല.

സിനിമയെ വെല്ലുന്ന രംഗങ്ങളായിരുന്നു കഴിഞ്ഞ ദിവസം രാത്രിയില്‍ അരങ്ങേറിയത്. നാളുകള്‍ക്ക് ശേഷം നാട്ടിലെത്തിയ പ്രണതിയെ അപായപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നിരുന്നുയെന്നാണ് ആരോപണം നടി പ്രണതിയെയും മാതാവിനെയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തു എന്നാണ് പരാതി .അതിന്റെ അടിസ്ഥാനത്തിൽ നടിയുടെ അംമ്മാവനായ ഉണ്ണിയെ പോലീസ് അറസ്റ്റ് ചെയ്തു