[slick_weather]
11
January 2019

നടൻ അജിത്തിന്‍റെ കട്ടൗട്ടിൽ പാലഭിഷേകം നടത്തുന്നതിനിടെയുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്ക്

ചെന്നൈ :: തമിഴ് സൂപ്പർ താരം അജിത്തിന്‍റെ കൂറ്റൻ കട്ടൗട്ടിൽ പാലഭിഷേകം നടത്തുന്നതിനിടെയുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്ക്. അജിത്തിന്‍റെ പുതിയ ചിത്രം വിശ്വാസത്തിന്‍റെ റിലീസിനോടനുബന്ധിച്ചായിരുന്നു ആരാധകരുടെ പാലഭിഷേകം.

പാലഭിഷേകം നടത്തുന്നതിനായി കട്ടൗട്ടിൽ വലിഞ്ഞു കയറുന്നതിനിടെ മുളങ്കമ്പുകൾ തകർന്ന് കട്ടൗട്ടോടെ അഞ്ചുപേരും നിലത്തു വീണു. സാരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം ചിത്രം കാണാൻ ടിക്കറ്റ് എടുക്കാൻ പണം നൽകാത്തതിനെത്തുടർന്ന് കാട്പാടിയിൽ യുവാവ് അച്ഛനെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചിരുന്നു. വീരം, വേതാളം, വിവേകം എന്നീ ചിത്രങ്ങൾക്ക് ശേഷം ശിവ -അജിത്ത് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് വിശ്വാസം, നയൻതാരയാണ് ചിത്രത്തിലെ നായിക.