[slick_weather]
14
April 2019

ആക്ഷൻ സ്റ്റാർ വിശാലിന്റെ അയോഗ്യാ മെയ് 10 ന് ;ട്രെയ്‌ലർ കാണുക

ചെന്നൈ:ജനപ്രീതി നേടിയ ‘തുപ്പറിവാളൻ’ , ‘ഇരുമ്പ് തിരൈ’ എന്നീ ആക്ഷൻ ത്രില്ലർ സിനിമകൾക്ക് ശേഷം വിശാൽ ആക്ഷൻ ഹീറോ ആയി അഭിനയിക്കുന്ന “അയോഗ്യാ” മെയ് 10 ന് ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നു. പ്രശസ്ത സംവിധായകൻ എ.ആർ. മുരുകദാസിന്റെ സഹസംവിധായകനായ വെങ്കട്ട്‌ മോഹൻ ആദ്യമായി സംവിധാനം നിർവഹിക്കന്ന “അയോഗ്യാ” ലൈറ്റ് ഹൗസ് മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നിർമ്മിക്കുന്നത് ടാഗോർ മധുവാണ്. റാഷി ഖന്നയാണ് ചിത്രത്തിൽ വിശാലിന്റെ നായിക. “അയോഗ്യാ”യിൽ ദ്വിമുഖ വ്യക്തിത്വമുള്ള പോലീസ് ഓഫീസർ നായക കഥാപാത്രത്തെയാണ് വിശാൽ അവതരിപ്പിക്കുന്നത്.

തന്റെ കന്നി സംരംഭത്തെ കുറിച്ച് സംവിധായകൻ വെങ്കട്ട് മോഹൻ ഇങ്ങനെ പറഞ്ഞു:

“ഇത് ഒരു പതിവ് പോലീസ് കഥയല്ല.ഒരു ദുഷ്ടൻ എങ്ങനെ നല്ലവനായി മാറുന്നു. നല്ലവനായ ശേഷം അവൻ എന്ത് ചെയ്തു . ഇക്കാര്യങ്ങൾ ഉള്ളടക്കിയ ഒരു പ്രമേയമാണ് “അയോഗ്യാ”യുടേത് . ക്രൂരനായ പോലീസ് നല്ല പോലീസ് ആയി എന്നതല്ല കഥ. പണത്തിനു വേണ്ടി പോലീസ് ആയ ഒരുത്തൻ. അവനറിയാതെ തന്നെ ധാരാളം തെറ്റുകൾ ചെയ്യുന്നു. അതിന് അവൻ എന്ത് പരിഹാരം ചെയ്യുന്നു എന്നതാണ് പ്രതിപാദ വിഷയം. ചുരുക്കി പറഞ്ഞാൽ ഒരു രാക്ഷസൻ എങ്ങനെ മഹാനായി എന്നതാണ് കഥ. ഈ ഒരു വിഷയം മറ്റൊരു സിനിമയിലും പ്രതിപാദിച്ചിട്ടുണ്ടവില്ല എന്നാണ് എനിക്ക് തോന്നുന്നത്. തെലുങ്കിൽ വൻ വിജയം നേടിയ “ടെമ്പർ “എന്ന സിനിമയുടെ തമിഴ് പുനരാവിഷ്‌ക്കാരമാണ് “അയോഗ്യാ”. എന്നാൽ തിരക്കഥയിൽ വലിയ മാറ്റങ്ങൾ വരുത്തി , പുതിയ ഒരു ക്ലൈമാക്‌സോടെയാണ് “അയോഗ്യാ ” ദൃശ്യവൽക്കരിച്ചിരിക്കുന്നത്‌ . ഈ ചിത്രത്തിലെ വിശാലിന്റെ പ്രത്യേക മാനറിസങ്ങളും, സ്റ്റൈലും ,ആക്ഷൻ രംഗങ്ങളും പുതുമയാർന്നതാണ് .

സച്ചു, പൂജാ ദേവരിയ, ആർ. പാർത്ഥിപൻ, കേ. എസ്. രവികുമാർ, വംശി കൃഷ്ണാ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ചിത്രത്തിന്റെ ടീസർ പറത്തിറങ്ങി ഏതാനും ദിവങ്ങൾക്കുള്ളിൽ ആറ് മില്ല്യൻ കാണികളെ ലഭിച്ചു എന്നത് ശ്രദധേയമാണ്. രാം- ലക്ഷ്മൺ ഇരട്ടകളാണ് “അയോഗ്യാ”യിലെ ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ജി.കെ.വിഷ്ണു ഛായാഗ്രഹണവും സാം.സി.എസ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു.

സി.കെ.അജയ് കുമാർ,