[slick_weather]
25
April 2018

അമേരിക്കയിൽ വിനോദയാത്രയ്ക്കിടെ കാണാതായ നാലംഗ മലയാളി കുടുംബം മരിച്ചുവെന്ന് റിപ്പോർട്ട്

വാഷിങ്ടൺ: അമേരിക്കയിൽ വിനോദയാത്രയ്ക്കിടെ കാണാതായ നാലംഗ മലയാളി കുടുംബം മരിച്ചുവെന്ന് റിപ്പോർട്ട്. നേരത്തെ ഇവരുടെ വാഹനം ഈല് നദിയിൽ വീണതായി സൂചനയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഈല് നദിയിൽ നിന്ന് കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം കാണാതായ സംഘത്തിലെ സൗമ്യയുടേതാണെന്ന് സൂചനയുണ്ട്. ഇക്കാര്യത്തിൽ; പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

കേരളത്തിലെ തോട്ടപ്പള്ളി കുടുംബാംഗമായ സന്ദീപ്, ഭാര്യ സൗമ്യ, മക്കളായ സിദ്ധാർത്ഥ്, സാചി എന്നിവരെയാണ് കാണാതായത്. അതേസമയം ഇവർ സഞ്ചരിച്ച വാഹനം ഈല് നദിയിലേക്ക് മറിയുകയും ഒഴുക്കിൽപ്പെട്ട് കാണാതാവുകയും ചെയ്തതാവാമെന്നാണ് പോലീസിന്റെ നിഗമനം.

പോർട്ട് ലാൻഡിൽ നിന്ന് കാലിഫോർണിയയിലെ സാൻജോസിലേക്കുള്ള യാത്രയ്ക്കിടെയാണ് മലയാളി കുടുംബത്തെ കാണാതായത്. മലയാളി കുടുംബത്തിനായി സതേൺ കാലിഫോർണിയ പോലീസ് വലിയ രീതിയിലുള്ള തിരച്ചിലാണ് നടത്തുന്നത്. ഈൽ നദിയിലും ഇവർ കാര്യമായ തിരച്ചിൽ നടത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് നദിയിൽ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം തിരച്ചിലിനൊടുവിൽ പോലീസ് കണ്ടെത്തിയത്.