[slick_weather]
14
January 2019

അഭിമന്യുവിന്‍റെ കുടുംബത്തിനായി സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച വീടിന്‍റെ താക്കോല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈ മാറി.

കട്ടപ്പന : മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി ആയിരിക്കെ കൊല്ലപ്പെട്ട അഭിമന്യുവിന്‍റെ കുടുംബത്തിനായി സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച വീടിന്‍റെ താക്കോല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈ മാറി. സിപിഎം സമാഹരിച്ച തുക ഉപയോഗിച്ച് പത്തര സെന്‍റ് ഭൂമിയിലാണ് എല്ലാ സൗകര്യങ്ങളുമുളള വീട് നിർമ്മിച്ചിരിക്കുന്നത്.

വീട് നിര്‍മ്മിച്ച ശേഷം ബാക്കിയുള്ള ഇരുപത്തിനാല് ലക്ഷം രൂപ അമ്മ ഭൂപതിക്കും അച്ഛന്‍ മനോഹരനും കൈമാറി. അഭിമന്യുവിന്‍റെ രക്തസാക്ഷിത്വത്തില്‍ ഭയന്നിരിക്കുകയല്ല, ആ വേദന കടിച്ചമര്‍ത്തി വര്‍ഗീയതയ്ക്കെതിരെ പ്രതിരോധം തീര്‍ക്കുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വട്ടവട പഞ്ചായത്ത് കെട്ടിടത്തില്‍ അഭിമന്യുവിന്റെ പേരില്‍ ഒരുക്കിയ ലൈബ്രറിയും മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു.