[slick_weather]
21
August 2018

ആറ് വയസുകാരിയെ സ്‌കൂളിലെ പമ്പ് റൂമില്‍ വച്ച് ഇലക്ട്രീഷ്യന്‍ ബലാത്സംഗത്തിനിരയാക്കി

ന്യൂഡല്‍ഹി: ആറ് വയസുകാരിയെ സ്‌കൂളിലെ പമ്പ് റൂമില്‍ വച്ച് ഇലക്ട്രീഷ്യന്‍ ബലാത്സംഗത്തിനിരയാക്കി. ഡല്‍ഹി ഗോലെ മാര്‍ക്കറ്റിലുള്ള ഒരു സര്‍ക്കാര്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ ഇലക്ട്രീഷ്യനെ പൊലിസ് അറസ്റ്റ് ചെയ്തു.

ആഗസ്ത് എട്ടിനാണ് സംഭവം നടക്കുന്നത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന തുടങ്ങുന്ന പെണ്‍കുട്ടിയെ ഇലക്ട്രീഷ്യന്‍ പിടിച്ചുനിര്‍ത്തുകയും സ്‌കൂളിലെ പമ്പ് റൂമിനുള്ളിലേക്ക് കയറ്റി പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. തുടര്‍ന്ന് ആരോടും പറയരുതെന്ന് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

വീട്ടിലെത്തിയ പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ രക്തം കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡനത്തിന് ഇരയായതായി അറിയുന്നത്.

പൊലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച ഡല്‍ഹി കോടതിയില്‍ ഹാജരാക്കുമെന്ന് പൊലിസ് പറഞ്ഞു.