കേരള സർക്കാർ ചതിച്ചു. ക്ളിഫ് ഹൗസിന് മുന്നില്‍ സമരം നടത്തും: സിദ്ധാര്‍ത്ഥന്‍റെ പിതാവ് ജയപ്രകാശ്

തിരുവനന്തപുരം: പൂക്കോട് വെറ്റനിറി സര്‍വ്വകലാശാലയിലെ സിദ്ധാര്‍ത്ഥന്‍റെ മരണത്തിലെ സിബിഐ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ക്ളിഫ് ഹൗസിനു മുന്നില്‍ സമരം നടത്തുമെന്ന് അച്ഛന്‍ ജയപ്രകാശ് പറഞ്ഞു. സിദ്ധാര്‍ത്ഥനെ ചതിച്ച പെൺകുട്ടികളെ ഇതുവരെ അറസ്റ്റ് ചെയ്തില്ല.
കേരള സർക്കാർ പൊലിസ് അന്വേഷണം അട്ടിമറിച്ചു. സിബി ഐ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചു.
വീഴ്ച വരുത്തിയത് ആഭ്യന്തര സെക്രട്ടറിയാണ്. എന്നാൽ നടപടി താഴെ തട്ടിൽ മാത്രം ഒതുങ്ങുകയാണ്. മുഖ്യമന്ത്രിക്കും ഇതില്‍ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം ആരോപിച്ചു

എസ് എഫ് ഐ സംസഥാന സെക്രെട്ടറി ആർഷോ പൂക്കോട് വരാറുണ്ടെന്ന് അക്ഷയ് പറഞ്ഞിട്ടുണ്ട്. 8 മാസം പീഡിപ്പിച്ചിട്ടും അവിടെ താമസിക്കാറുളള ആർഷോ അറിയാതിരിക്കുമോയെന്ന് ജയപ്രകാശ് ചോദിച്ചു. ആർഷോയെയും പ്രതിചേർക്കണം. മകൻ പറഞ്ഞ അറിവാണുള്ളത്. ആര്‍ഷോയുടെ മൊബൈൽ പരിശോധിക്കട്ടെ. കൊലപാതകം നടപ്പാക്കിയത് ചിലപ്പോൾ ആർഷോ ആയിരിക്കും. പൊലിസ് അന്വേഷണം മതിയാക്കിയിട്ടില്ല. അതിനാൽ ബാക്കി പ്രതികളെ അറസ്റ്റ് ചെയ്യണം. അല്ലെങ്കിൽ സമരം നടത്തും